സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ കമേഴ്സല്‍ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. പരമാവധി 5,00,000 രൂപ വായ്പ ലഭിക്കും. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. താല്‍പര്യമുള്ളവര്‍ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705036, 9400068513.