യുഎസിലെ നാല് സംസ്ഥാനങ്ങളില്‍ റോബോടാക്‌സികള്‍ ആരംഭിക്കാന്‍ ടെസ്ലയുടെ പദ്ധതി

വാഷിങ്ടണ്‍: തന്റെ സ്വപ്ന പദ്ധതിയായ ടെസ്ല റോബോടാക്‌സി അമേരിക്കയിലെ നാല് സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക്. കാലിഫോര്‍ണിയ, നെവാഡ, അരിസോണ, ഫ്‌ലോറിഡ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ടെസ്ല റോബോടാക്‌സികള്‍ ആരംഭിക്കുമെന്നും ഇതിനായി അനുമതി തേടുകയാണെന്ന് മസ്‌ക് പറഞ്ഞു. ടെക്സസിലെ ഒസ്റ്റിനില്‍ ഔദ്യോഗികമായ റോബോടാക്സി അവതരിപ്പിച്ചെങ്കിലും ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരം ഉണ്ടായിട്ടില്ല.

2025 അവസാനത്തോടെ നാല് സംസ്ഥാനങ്ങളില്‍ റോബോടാക്‌സി സജീവമാക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ടെസ്ല റോബോടാക്‌സി സംവിധാനം അടുത്ത വര്‍ഷം അവസാനത്തോടെ വലിയ തോതില്‍ വ്യാപിക്കുക്കുമെന്ന് മസ്‌ക് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ജനതയിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ റോബോടാക്‌സി സംവിധാനം ടെസ്ലയുടെ ബിസിനസില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ജനങ്ങള്‍ ഏറ്റെടുക്കുന്ന സര്‍വീസായിട്ടാണ് റോബോടാക്‌സികളെ മസ്‌ക് വിലയിരുത്തുന്നത്.

ഡ്രൈവര്‍രഹിത ടാക്സി സേവനമാണ് റോബോടാക്സി എന്നറിയപ്പെടുന്നത്. ടെസ്ലയുടെ മോഡല്‍ വൈ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ടെസ്ലയുടെ ഡ്രൈവര്‍ അസിസ്റ്റന്‍സ് സോഫ്റ്റ്വെയറാണ് ഡ്രൈവറഹിത യാത്രകള്‍ സാധ്യമാക്കുന്നത്. ഒരു സമയം 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ടെസ്ല അവതരിപ്പിച്ച പ്രോട്ടോ ടൈപ്പ് രണ്ട് സീറ്റുകളാണ് കാണിച്ചിരുന്നത്. ടെസ്ല റോബോടാക്സികള്‍ക്ക് മൂടല്‍ മഞ്ഞ് പോലുള്ള സാഹചര്യങ്ങളില്‍ അപകടസാധ്യത കൂടുതലാണെന്ന ആശങ്ക വിദഗ്ധര്‍ മുന്‍പ് പങ്കുവച്ചിരുന്നു.

 

Top News from last week.

Latest News

More from this section