കണ്ണൂര്‍ തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി ടെക്‌സ്‌റ്റൈല്‍സ് ഡിസൈനര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിഫ്റ്റ്/എന്‍.ഐ.ഡികളില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവര്‍, ഹാന്‍ഡ് ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ഹാന്‍ഡ് ലൂം ടെക്‌നോളജി എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സ് വിജയിച്ച മൂന്ന് മുതല്‍ അഞ്ചു വര്‍ഷം ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ തോട്ടട കിഴുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി ഓഫീസില്‍ ജൂലൈ 21 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0497 2835390









