കണ്ണൂർ: ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ തൈപൂയ്യ പൂജായജ്ഞങ്ങൾ ജനുവരി 30,31, ഫെബ്രുവരി 1 തീയ്യതികളിൽ ആഘോഷിക്കും. ജനുവരി 30ന് രാവിലെ 8മണിക്ക് ശ്രീഗുരുപാദപൂജ, സന്ധ്യക്ക് 6 മണിക്ക് ദീപാരാധന, പൂജ,നാമാർച്ചന,6:30ന് ആശ്രമ ഭക്തസംഘത്തിന്റെ ഭജന. 31ന് രാവിലെ നാമാർച്ചന,പൂജ. സന്ധ്യക്ക് 6മണിക്ക് ദീപാരാധന, പൂജ.6:30ന് ആദ്ധ്യാത്മിക പ്രഭാഷണം, മാസ്റ്റർ രുദ്രാക്ഷ്. വി. ( വിഷയം: ഭാരതീയ കുടുംബ സങ്കല്പം ) ഫെബ്രുവരി 1ന് ഞായറാഴ്ച രാവിലെ 8മണിക്ക് നാമാർച്ചന, പൂജ. ഉച്ചക്ക് 12 മണിക്ക് ശ്രീ സുബ്രഹ്മണ്യ പൂജ. സന്ധ്യക്ക് 6മണിക്ക് തൈപ്പൂയ പൂജ, തുടർന്ന് പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും സമൂഹനാമജപവും. ശേഷം മംഗളാരതി.









