ടി വീണക്കെതിരായ എസ് എഫ് ഐ ഒ നടപടികളുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും. വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പ്രിയങ്ക ഗാന്ധി എത്താതിരുന്നതിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കോൺഗ്രസിന് മൃദുഹിന്ദുത്വമാണ്. സാംസ്‌കാരിക രംഗത്തെ അടിച്ചമർത്താനുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമാണ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
എസ് എഫ് ഐ ഒ നീക്കം ഏറെ നാളായുള്ള വേട്ടയാടലിന്റെ ഭാഗമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മാധ്യമങ്ങൾക്ക് വാർത്തകൾ അടിക്കടി തിരുത്തേണ്ടി വരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചതിനെ കുറിച്ച് വരെ വാർത്ത നൽകി. ബി ജെ പിക്ക് ഏറ്റവും എതിർപ്പുള്ളത് സി പി ഐ എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു.









