കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ന്യൂ ജൻ കണക്ട്’ എന്ന ഗാനത്തിന്റെ ഓഡിയോ ലോഞ്ച് ഉദ്ഘാടനം കെകെ രാഗേഷ് നിർവഹിച്ചു. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് മുരളീകൃഷ്ണ സംഗീതം നൽകി ആലപിച്ച ഗാനമാണിത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി സ്വാഗതം പറഞ്ഞു.









