കണ്ണൂർ : ഓട്ടോ ഡ്രൈവേർസ് യൂനിയൻ ടൌൺ ഈ ഈസ്റ്റ് ഡിവിഷൻ കൺവെൻഷൻ കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ സിഐടിയു ജില്ലാവൈസ് പ്രസിഡന്റ് കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി. ഷറീഫ് അധ്യക്ഷത വഹിച്ചു. എ. ജ്യോതി ന്ദ്രൻ പ്രവർത്തനറിപ്പോർട്ടവതരിപ്പിച്ചു. ഇന്ധനവിലവർദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയററവും മൂലം ഓട്ടോറിക്ഷാ ചാർജ് ഉടൻ പുതുക്കി നിശ്ച്ചയിക്കണമെന്ന് കൺവെൻഷൻ അവശ്യപ്പെട്ടു.മോട്ടോർ വ്യവസായ സംരക്ഷണമാവശ്യപ്പെട്ട് ജൂലൈ 7 ന്റെ ആൾ ഇന്ത്യ റോഡ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച് വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.ഏരിയാ സിക്രട്ടറി സംഘടനാ റിപ്പോർട്ടതരിപ്പിച്ചു. പ്രസിഡണ്ടായി കെ. പ്രവീൺ,വൈസ് പ്രസിഡന്റ് സി.ഷറീഫ്,സിക്രട്ടറി എ. ജ്യോതീന്ദ്രൻ,ജോ:സിക്രട്ടറി ടി. ഷാജി എന്നിവരെ തെരഞ്ഞെടുത്തു.









