Advertisement
Advertisement
Monday, November 16, 2026
India

യുദ്ധരംഗം കര, കടൽ, ആകാശം എന്നിവയ്ക്കപ്പുറം വ്യാപിച്ചു: രാജ്‌നാഥ് സിങ്  

Advertisement
Advertisement

 

Advertisement

 

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സമീപകാല സംഘർഷങ്ങൾ യുദ്ധത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് ഡൽഹി ഡിഫൻസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ന് യുദ്ധരംഗം കര, കടൽ, ആകാശം എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ബഹിരാകാശം, സൈബർ മേഖല, ഡിജിറ്റൽ രംഗം എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിരോധ പരിഷ്കരണങ്ങൾ, സ്വയംപര്യാപ്തത, സഹകരണം, പ്രതിരോധ കയറ്റുമതി എന്നിവയിലൂടെ രാജ്യത്തിന്റെ പ്രതിരോധ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement
Advertisement