ചുരുങ്ങിയ കാലയളവിൽ നിക്ഷേപകർക്ക് വലിയ റിട്ടേൺ നൽകിയ ഒരു ഓഹരിയാണ് ഒല ഇലക്ട്രിക് മൊബിലിറ്റി കഴിഞ്ഞ 3 മാസങ്ങളിൽ 23 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 41.80 രൂപയിലേക്കാണ് ഓഹരി ഏകദേശം 84% കുതിച്ചു കയറിയത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇക്കാലയളവിൽ 1.85 ലക്ഷം രൂപയായി വളർച്ച നേടി. കഴിഞ്ഞ 1 മാസത്തിൽ ഈ ഓഹരി 13.94% നേട്ടവും നൽകിയിട്ടുണ്ട്.
ഒല ഇലക്ട്രിക് മൊബിലിറ്റി
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം നടത്തുന്ന പ്രമുഖ കമ്പനിയാണിത്. വൈദ്യുത വാഹനങ്ങളുടെ നിർണായക ഘടകങ്ങളായ ബാറ്ററി പായ്ക്കുകൾ, മോട്ടോറുകൾ, വെഹിക്കിൾ ഫ്രെയിമുകൾ തുടങ്ങിയവയുടെ നിർമാണവും നടത്തുന്നു. സ്മാൾക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനിയാണിത്.
അടിസ്ഥാന വിവരങ്ങൾ
- മാർക്കറ്റ് ക്യാപ്: 19,347 കോടി രൂപ
- ഇൻഡസ്ട്രി പി/ഇ: 37.5
- ബുക്ക് വാല്യു: 7.60 രൂപ
- ഡെറ്റ് റ്റു ഇക്വിറ്റി അനുപാതം: 0.82
- ഡിവിഡന്റ് യിൽഡ്: 0.00%
- ഫേസ് വാല്യു: 10 രൂപ
- ROE: -43.2%
- ROCE: -19.6%
- ഇപിഎസ്: -4.16 രൂപ
- 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച : 71.25/22.25 രൂപ
ബിസിനസ് പ്രകടനം
2025 മാർച്ച് പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് -695 കോടി രൂപ എന്ന നെഗറ്റീവ് നിലയിലായിരുന്നു ഇക്കഴിഞ്ഞ, 2026 മാർച്ച് പാദത്തിൽ ഇത് -281കോടി രൂപയിലേക്ക് നില മെച്ചപ്പെടുത്തി. സമാന കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ടം -870 കോടിയിൽ നിന്ന് -500 കോടി രൂപ എന്ന നിലയിലേക്ക് കുറഞ്ഞുഓഹരി പങ്കാളിത്തം ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം, പ്രമോട്ടർ കമ്പനിയുടെ 32.97% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. 2026 മാർച്ച് പാദത്തിൽ, തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് പ്രമോട്ടർ ഹോൾഡിങ്ങിൽ -1.62% എന്ന തോതിൽ കുറവുണ്ടായി.
അതേ സമയം, പ്രമോട്ടർ ഓഹരികളൊന്നും പ്ലെഡ്ജ് ചെയ്തിട്ടില്ല. റീടെയിൽ നിക്ഷേപകരുടെ കൈവശം 46.14% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 5.12%, മ്യൂച്വൽ ഫണ്ടുകൾ 7.51% മറ്റുള്ളവർ 8.26% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.









