അഭിമാന പോരാട്ടത്തിൽ പ്രചരണം നയിക്കാൻ വീണ്ടും മുഖ്യമന്ത്രി എത്തുന്നു,13 മുതൽ 15 വരെ നിലമ്പൂരിൽ

മലപ്പുറം: നിലമ്പൂരിലെ അഭിമാന പോരാട്ടത്തിൽ എൽഡിഎഫ് പ്രചരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തുന്നു. 13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും. ഏഴ് പഞ്ചായത്തുകളിലും എൽഡിഎഫ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
ഇന്നലെ നിലമ്പൂരിലെത്തിയ മുഖ്യമന്ത്രി, എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പിവി അൻവറിനെതിരെ വലിയ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് പിണറായി വിജയൻ തുറന്നടിച്ചു. ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. അഴിമതി കുറഞ്ഞ സംസ്ഥാനമെന്നതാണ് കേരളത്തിന് കിട്ടിയ സൽപ്പേരിൽ പ്രധാനം. ഇത് കൈവന്നത് എൽഡിഎഫിന് നാടിനോടുള്ള പ്രതിബദ്ധത മൂലമാണ്. തങ്ങൾക്കുള്ളത് ഇങ്ങോട്ട് പോരട്ടെയെന്നത് എൽഡിഎഫ് സംസ്‌ക്കാരമല്ലെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ പറഞ്ഞു.

Top News from last week.