വിവാദ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളിയാണ് മമ്മു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈവ് സ്ട്രീമിനിടെ സ്ത്രീയെ അധിക്ഷേപിച്ചു എന്നതാണ് കേസ്. പ്രധാന പ്രതിയായ തൊപ്പി ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
തൊപ്പിയുടെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളും അടുത്തിടെ പരസ്‌പര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. മമ്മുവിനെ കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും.
സോഷ്യൽ മീഡിയ ലൈവുകൾ വഴിയുള്ള അപമാനിക്കലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു .തൊപ്പിയുമായി പിരിഞ്ഞതിന് പിന്നാലെയുള്ള രോഷത്തിലായിരുന്നു ലൈവ്. കണ്ണൂർ ഇരിക്കൂറിലെ വീട്ടിൽ നിന്നാണ് മമ്മുവിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മഞ്ചേരി കോടതി ഇയാളെ റിമാൻഡ് ചെയ്തു.









