തദ്ദേശ സഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മേയർ മുസ്ലിഹ് മഠത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ധാരാളം അപാകതകൾ ഉണ്ടായിട്ടുണ്ട്. എല്ലാം പരിശോധിച്ച് പരിഹരിക്കുന്നതിനു അനുവദിച്ച സമയം വളരെ കുറവാണ്. കരട് പട്ടിക പരിശോധിച്ച് മാത്രമേ ഒഴിവായവരെയും പുതുതായി ചേർക്കേണ്ടവരെയും മനസിലാക്കാൻ പറ്റുകയുള്ളൂ. പല വോട്ടർമാരുടെ പേരുകളും വാർഡുകൾ മാറി ഉൾപ്പെട്ടിട്ടുണ്ട്.ആയതിനാൽ പേരു ചേർക്കുന്നതിനുള്ള കാലയളവ് ദീർഘിക്കണമെന്ന് കാണിച്ചാണ് മേയർ കത്ത് നൽകിയത്









