അഴിച്ചുപണിയേുന്ന മുന്നണിക്കോട്ടകള്‍

 

അഡ്വ. വിനോദ് പയ്യട

വളരെ സംഘടിതവും ശക്തവുമായ കക്ഷി രാഷ്ട്രീയ മുന്നണി വ്യവസ്ഥ, പ്രധാനമായും ഒരു ഭരണ സംവിധാനം എന്ന നിലയില്‍ 1980 മുതല്‍ കേരളത്തില്‍ നിലവിലുï്. ചില സ്ഥാനചലനങ്ങള്‍ മുന്നണികള്‍ക്കിടയില്‍ നടന്നിട്ടുïെങ്കിലും എല്‍.ഡി.എഫിനെ സി.പി.എം.ഉം യു.ഡി.എഫ്.നെ കോണ്‍ഗ്രസും ആണ് നിയന്ത്രിക്കുന്നത്. പ്രവര്‍ത്തന രീതിയില്‍ ജനാധിപത്യപരത ഉïെങ്കിലും ഇവയുടെ ആശയവും രാഷ്ട്രീയവുമായ പൂര്‍ണ നിയന്ത്രണം യഥാക്രമം സി .പി .എമ്മിനും കോണ്‍ഗ്രസിനുമാണ്. പ്രധാനമായും ഇവയുടെ അധികാര താല്‍പര്യമാണ് നടപ്പിലാകുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഇന്നുവരെ മറ്റ് രïിനെയും പോലെ ഒരു മുന്നണിയായി പരിണമിച്ചിട്ടില്ല. അതായത് കേരളത്തിന്റെ തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ അധികാര രാഷ്ട്രീയം ഇടതുവലതു മുന്നണികളെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മൂന്നാം ഊഴം ലഭിക്കുന്നതു വഴി സ്ഥിരമാക്കപ്പെടുന്ന അധികാരം ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന നിരീക്ഷണം ഇടതു സഹയാത്രികരായിട്ടുള്ള സച്ചിദാനന്ദനെപ്പോലുള്ള എഴുത്തുകാര്‍ പങ്കുവെച്ചിരുന്നു. പശ്ചിമ ബംഗാളിലെ സി.പി.എം. ഭരണത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നിരീക്ഷണം. അതിനു പകരം 5 വര്‍ഷം കൂടുമ്പോള്‍ കേരളത്തില്‍ 2021 വരെ ഉïായിരുന്ന തരത്തില്‍ അധികാരം മാറുന്നതാണ് നല്ലത് എന്ന വാദവും ഇതിന്റെ കൂടെ തന്നെ ഉയരുകയുïായി.
ഈ വാദത്തിന്റെ അന്ത:സാര ശൂന്യത മനസ്സിലാകണമെങ്കില്‍ ഈ രï് മുന്നണികളും തമ്മില്‍ കാതലായ എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് പരിശോധിച്ചാല്‍ മതിയാകും. ഉള്ളടക്കങ്ങളിലുള്ള സമകാലീനമായ വ്യത്യാസം മാത്രമാണ് ഉള്ളത്. വികസനത്തെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും രïു മുന്നണികളും ഒരു തരം സമവായത്തിലാണ് പോകുന്നത്.
ഇപ്പോള്‍ യു.ഡി.എഫ്. നിലവിലെ സര്‍ക്കാറിനെതിരെ ഉന്നയിക്കുന്ന പല വിഷയങ്ങളും അവരുടെ ഭരണകാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ചവയാണ്. വിഴിഞ്ഞം, അതിവേഗ റെയില്‍, ദേശീയ ടോള്‍ പാത, ഗെയില്‍ അദാനി വാതക കുഴല്‍ തുടങ്ങിയവ ഉദാഹരണം.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയമാകേïതാണ് പശ്ചിമഘട്ടത്തിന്റെ സുരക്ഷ. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിരാകരിക്കാനും ഇരുകൂട്ടരും ഒറ്റക്കെട്ടായിരുന്നു. കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും ഈ തനതായ ജൈവ വൈവിധ്യത്തെ ഉത്പാദന പ്രക്രിയയുടെ അടിത്തറയാക്കുന്നതിനെക്കുറിച്ചും ഒരു നിലപാടും ഇരു മുന്നണികളും പറയുന്നില്ല.
ഇന്ത്യയില്‍ ജാതി സെന്‍സസ് ചൂടുപിടിച്ച ഒരു രാഷ്ട്രീയ വിഷയമാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും സി.പി.ഐയും ദലിത്, പിന്നാക്ക ജാതി വിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ കണക്കെടുപ്പിന് വേïി ശക്തമായി തന്നെ നിലകൊïിരുന്നെങ്കിലും കേരളത്തില്‍ അത് രാഷ്ട്രീയ അജïയാക്കാന്‍ രï് മുന്നണികളും തയ്യാറല്ല. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇന്‍ക്ലൂസീവ് ജനാധിപത്യത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അത് ഒരു വിഷയമാകുന്നില്ല എന്ന് സി.കെ.ജാനുവിനും സണ്ണി എം.കപിക്കാടിനും സീറ്റ് കൊടുക്കാതിരിക്കുക വഴി തെളിഞ്ഞ കാര്യമാണ്. യു.ഡി.എഫിനകത്ത് മുസ്ലീം ലീഗ് ജാതി സെന്‍സസിനു വേïി തുടക്കം മുതല്‍പ്രചരണ രംഗത്തുï്. എല്‍.ഡി.എഫില്‍ ആര്‍.ജെ.ഡി.യും സി.പി.ഐയും അതിനായി വാദിക്കുന്നവരാണ്. ഈ നിലയില്‍ ഈ കക്ഷികള്‍ക്ക് തങ്ങളുടെ മുന്നണിയെ ആ നിലപാടിലേക്കെത്തിക്കാന്‍ കഴിയാത്തത് അവയുടെ രാഷ്ട്രീയ ദിശയുടെ നിയന്ത്രണം മുഖ്യ കക്ഷിയുടെ കൈയ്യിലായതിനാലാണ്.
കേരളത്തിന് ജാതിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുï്. 12 ഉം 13ഉം നൂറ്റാïുകളില്‍ ആരംഭിച്ച ജാതിക്കെതിരെയുള്ള സാമൂഹിക ചലനമാണ് കേരളീയ നവോത്ഥാനത്തിന്റെ അടിത്തറ. അതാണ് പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ നിരവധി സാമൂഹിക വിപ്ലവകാരികളിലൂടെ വികസിച്ചത്. ഈ സ്വാധീനം ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളിലും ഉïായിട്ടുള്ളതായി കാണാം. സ്വാതന്ത്ര്യ സമര കാലത്ത് അയിത്തത്തിനെതിരെയും പൊതുവഴിയിലെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേïിയും ഉïായ മുന്നേറ്റങ്ങളുടെ ആശയ പൊരുള്‍ സ്വാതന്ത്ര്യത്തിനു ശേഷം വികസിക്കുകയുïായില്ല എന്നു മാത്രമല്ല, മുന്‍ പറഞ്ഞ സാമൂഹിക ചലനങ്ങള്‍ ക്രമേണ അസ്തമിക്കുന്നതായാണ് കïത്. കേരളത്തിലെ പ്രബലരായ പാര്‍ട്ടികള്‍ ഈ സാമൂഹിക ചലനങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വളര്‍ന്നതാണെങ്കിലും ജാതിയുടെ മേധാവിത്വത്തെ ചോദ്യം ചെയ്യാതിരിക്കാനുള്ള ഒരു തരം മെയ് വഴക്കം ഈ പാര്‍ട്ടികള്‍ ജനായത്ത തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞതില്‍ പിന്നെ കാണിച്ചു തുടങ്ങിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഓരോ സമുദായത്തിനകത്തും നടന്ന സാമൂഹിക ചലനങ്ങള്‍ അവയുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ളത് മാത്രമായിരുന്നു. എന്‍. എസ്. എസിന്റെയും എസ്.എന്‍.ഡി.പി.യുടെയും നിലപാടുകളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ഇത് മനസ്സിലാകും.
ജാതി വ്യവസ്ഥക്ക് സഹജമായ ഒരു പ്രതിലോമപരമായ സ്വഭാവമുï്. വിവിധ ജാതികള്‍ക്കിടയില്‍ ഉïാകുന്ന സാമൂഹിക ചലനങ്ങള്‍ ജാതി വ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്ന ഘട്ടത്തില്‍ എത്തുമ്പോള്‍ അത്തരം സാമൂഹിക ചലനങ്ങള്‍ അസ്തമിപ്പിക്കുന്നതിനുള്ള പ്രക്രിയ സമൂഹത്തില്‍ ഉടലെടുക്കും. ഈ സാഹചര്യത്തെ ഇല്ലാതാക്കാന്‍ ജാതിയുടെ അതാത് കാലത്ത് നില്‍ക്കുന്ന രൂപങ്ങളെ എതിര്‍ക്കുന്ന സ്ഥായിയായ ചലനങ്ങള്‍ രൂപപ്പെടേïതുï്. കേരളം രൂപപ്പെട്ടതില്‍ പിന്നെ സമൂഹത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ക്ക് പരിഗണന കിട്ടുന്നതിനു പകരം സാമ്പത്തിക ബന്ധങ്ങളില്‍ മാറ്റം ഉïാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അതിന് പ്രധാന കാരണം കേരള രാഷ്ട്രീയ മണ്ഡലത്തിന്റെ ആശയധാരയെ നിര്‍ണയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെന്നതാണ്. കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം ഇതിനു മികച്ച ഉദാഹരണമാണ്. ഇത് ഭൂമിയും ജാതിയും തമ്മിലുള്ള ബന്ധത്തെ അഭിസംബോധന ചെയ്യാതിരുന്നതിന്റെ കാരണം ജന്മിത്ത വ്യവസ്ഥയെ കേവലമായ സാമ്പത്തിക വ്യവസ്ഥയായി മാത്രം കïുവെന്നതാണ്.
യഥാര്‍ത്ഥത്തില്‍ സ്ഥിരതക്കു വേïിയുള്ള സമൂഹത്തിന്റെ ആഗ്രഹമാണ് 80കള്‍ക്ക് മുമ്പുള്ള ദുര്‍ബ്ബലമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് പകരം മുന്നണി രാഷ്ട്രീയത്തെ സൃഷ്ടിച്ചത്. അടിയന്തിരാവസ്ഥക്കാലത്തെ സര്‍ക്കാര്‍ സുസ്ഥിരമായതിനു കാരണം ഇന്ത്യയില്‍ ഉïായിരുന്ന സ്വേച്ഛാധിപത്യ ഭരണമായിരുന്നു. നായര്‍, സുറിയാനി ക്രിസ്ത്യാനികള്‍, വ്യാപാരികളായിട്ടുള്ള മുസ്ലീംങ്ങള്‍, വരേണ്യരായ ഈഴവര്‍ തുടങ്ങിയ വിവിധ മേധാവിത്ത സമുദായങ്ങളുടെ അധികാര പങ്ക് നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങളെന്ന നിലയിലാണ് ഇടതു വലതു മുന്നണികള്‍ ഈ സമുദായങ്ങളുടെ മുന്‍ കൈയില്‍ രൂപപ്പെട്ടുവന്നത്. ജനായത്ത ഭരണത്തിന്റെ ഫലമായി ഈ സമുദായങ്ങള്‍ നേടിയെടുത്ത അധികാരപങ്കാളിത്തം തങ്ങളില്‍ താഴെയുള്ള സാമൂഹിക വിഭാഗങ്ങളുമായി പങ്കുവെക്കാതിരിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് ഇടതു വലതു മുന്നണികള്‍ രൂപപ്പെട്ടത് എന്ന് കാണാം. ചുരുക്കി പറഞ്ഞാല്‍ സാമൂഹിക ചലനങ്ങളെ അസ്തമിപ്പിച്ച് യാഥാസ്ഥിതികതയേയും ജാതി വ്യവസ്ഥയേയും സമൂഹത്തിന്റെ എല്ലാ വിധ വ്യവഹാരങ്ങളെയും സ്വാധീനിക്കുന്ന തരത്തില്‍ നിലനിര്‍ത്തുന്നത് ഈ മുന്നണികളാണ്.
അതു കൊïാണ് ആദിവാസി, ദലിത്, ലത്തീന്‍ കത്തോലിക്കര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ,പരമ്പരാഗത മത്സ്യത്തൊഴിലാളികളായിട്ടുള്ള മുസ്ലീംങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ രാഷ്ട്രീയ, വിഭവ അധികാരപങ്കാളിത്തത്തിനു വേïിയുള്ള ആവശ്യം അധികാര മോഹമായും അധികാരത്തിനു വേïിയുള്ള യാചനയായും അവജ്ഞയോടെ കാണാന്‍ മറ്റ് ജാതി സമൂഹങ്ങളെ കാണാന്‍ പ്രേരിപ്പിക്കുന്നത്.
സണ്ണി കപിക്കാടിനും ജാനുവിനും സീറ്റ് നിഷേധിച്ചപ്പോള്‍ അവര്‍ക്കെതിരെ വംശീയമായിപ്പോലും ഉïായ അധിക്ഷേപങ്ങള്‍ ഇതിന്റെ ഫലമാണ്. കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. സോഷ്യല്‍ മീഡിയ ഹാന്റലുകളില്‍ വളരെ മോശമായാണ് ഇവര്‍ ചിത്രീകരിക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി.യുമായി രï് മുന്നണികളും ഡീല്‍ ഉïാക്കിയെന്ന പരസ്പരമുള്ള ആരോപണം വോട്ട് കച്ചവടത്തെ ബന്ധപ്പെടുത്തിയുള്ളതാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ രï് മുന്നണികളുടെയും രാഷ്ട്രീയ നിലപാടുകള്‍ ബി.ജെ.പി.യുടെ ആശയ മണ്ഡലത്തെ ശക്തിപ്പെടുത്തുന്നുവെന്ന വസ്തുത മൂടിവെക്കാനുള്ളതാണ്. കേരളത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് അധികാര നിഷേധത്തിന്റെ ഇരുളില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയണമെങ്കില്‍ ജാതിയെയും യാഥാസ്ഥിതികതയെയും അരക്കിട്ട് ഉറപ്പിക്കുന്ന ഈ മുന്നണിക്കോട്ടകള്‍ അഴിച്ചുപണിയേïതുï്.

Top News from last week.

Latest News

More from this section