ആക്ടീവയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളായ ആക്ടിവ ഇ, QC1 എന്നീ മോഡലുകൾ വിപണിയിലെത്തി. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഹോണ്ട തങ്ങളുടെ ഇലക്ട്രിക് ആക്ടിവയുടെ വില പ്രഖ്യാപിച്ചത്. ആക്ടിവ ഇ ബേസ് വേരിയന്റിന് 1.17 ലക്ഷം രൂപയും റോഡ്‌സിങ്ക് ഡ്യുവോ പതിപ്പിന് 1.52 ലക്ഷം രൂപയുമാണ് ഇവയുടെ എക്‌സ് ഷോറൂം വില.
ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ ന?ഗരങ്ങളിലാണ് ഹോണ്ട ആക്ടിവ ഇ തുടക്കത്തിൽ ലഭ്യമാകുക. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനിലാണ് ആക്ടീവ ഇവി എത്തുന്നത്. മിനിമലിസ്റ്റിക്ക് അപ്രോച്ചാണ് ഇവിയുടെ രൂപകൽപ്പനയിൽ സ്വീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ആപ്രണിന്റെ താഴെയായാണ് എൽഇഡി ഹെഡ്‌ലൈറ്റും ഫ്രണ്ട് ഇൻഡിക്കേറ്ററുകളും ഉള്ളത് ആംങ്കുലാർ ഡിആർഎൽ മുകളിലും. 12 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലാണുള്ളത്. ഡ്യുവൽ-ടോൺ സീറ്റ്, പിന്നിൽ സിംഗിൾ പീസ് ഗ്രാബ്ഹാൻഡിൽ എന്നിവയാണ് ഡിസൈനിലെ പ്രധാന ആകർശക ഘടകങ്ങൾ.
പേൾ ഷാലോ ബ്ലൂ, പേൾ സെറനിറ്റി ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് ആക്ടിവ ഇ ലഭ്യമാകുന്നത്.
1.5kWh നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകളാണ് ഹോണ്ട ആക്ടിവ ഇയിൽ ഉള്ളത്. ഒറ്റ ചാർജിൽ 102 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6kW (8.04bhp) പവറും 22 Nm പീക്ക് ടോർക്കും നൽകാനാകുന്ന സ്വിംഗാർം-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് ശക്തി നൽകുന്നത്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.3 സെക്കൻഡിനുള്ളിൽ സാധിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. മണിക്കൂറിൽ 80 കിലോമീറ്ററാണ് ആക്ടീവ ഇയുടെ ടോപ് സ്പീഡ്.
മൂന്ന് റൈഡിംഗ് മോഡുകളാണ് ആക്ടീവ ഇക്കുള്ളത് ഇക്കോൺ, സ്റ്റാൻഡേർഡ്, സ്‌പോർട് എന്നിങ്ങനെ. പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് എളുപ്പം പുറത്തെത്തുന്നതിനായി റിവേഴ്‌സ് മോഡും ഉണ്ട്. 3 വർഷം/ 50,000 കിലോമീറ്ററാണ് വാറണ്ടി കമ്പനി വാഹനത്തിന് പറഞ്ഞിരിക്കുന്നത്.









