ഹണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററെത്തിയത്.

വളരെ കൗതുകമുള്ള രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവനയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിൽ കാണാനാവുക. ഹൊറർ ത്രില്ലറായ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. നിഖിൽ ആനന്ദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജാക്സൺ ഛായാ​ഗ്രഹണവും സം​ഗീതസംവിധാനം കൈലാസ് മേനോനും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.

Top News from last week.