‘പഹൽഗാം: ഓപ്പറേഷൻ സിന്ദൂർ’; ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി

മേജർ രവി ചിത്രം ‘പഹൽഗാം – ഓപ്പ്. സിന്ദൂർ ‘ ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി സിന്ദൂർ’ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത  പശ്ചാത്തലമാക്കി ഒരുക്കുന്ന  സിനിമയുടെ ആദ്യ ഘട്ട  ചിത്രീകരണമാണ്  വിജയകരമായി പൂർത്തിയായതായി  നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

പ്രധാന ഔട്ട്ഡോർ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഘട്ടത്തിലുള്ള ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ നിർണായക രംഗങ്ങൾ ഉൾപ്പെടെയുള്ള ഈ ഷെഡ്യൂൾ പൂർത്തിയായതോടെ, തുടർഘട്ട ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ മേജർ രവിയും സിനിമയുടെ നിർമ്മാതാക്കളും ചേർന്നുള്ള പഹൽഗാമിൽ നിന്നുള്ള ചിത്രം ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. ‘പഹൽഗാമിൽ, ഇവിടെയാണ് കഥ തുടങ്ങുന്നത്” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് അടുത്തിടെയാണ് നടന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ന്റെ ബാനറിൽ , നിർമ്മാതാവ് അനൂപ് മോഹൻ ആണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Top News from last week.

Latest News

More from this section