നീലേശ്വരം ശിവക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായി, നിലവിലുള്ള സ്വർണത്താലികളിൽ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം

കാസർകോട്:മലബാർ ദേവസ്വം ബോർഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വർണം കാണാതായതായി പരാതി..മുൻ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോർഡ് വിജിലൻസിലും പരാതി നൽകി.സ്വർണം വെള്ളി ആഭരണങ്ങളാണ് കാണാതായത്.ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചു.നിലവിലുള്ള സ്വർണത്താലികളിൽ ചിലത് മുക്കു പണ്ടമാണെന്നും ആക്ഷേപം ഉണ്ട്.വഴിപാടായി കിട്ടിയ സ്വർണമാണ് കാണാതായിരിക്കുന്നത്

ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന പരാതിയിൽ മലബാർ ദേവസ്വം ബോർഡിൻറെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ സിജു പറഞ്ഞു.അഞ്ച് വർഷമായി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഓഡിറ്റിംഗ് നടത്തിയില്ല.മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ കണക്ക് കൈമാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പലവട്ടം ദേവസ്വം ബോർഡിനെ അറിയിച്ചതാണ്.എന്നിട്ടും നടപടിയുണ്ടായില്ല.57.37 പവൻ സ്വർണമാണ് വിനോദ് കുമാറിന് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൈമാറിയത്.ഇപ്പോൾ എത്ര സ്വർണം ക്ഷേത്രത്തിലുണ്ടെന്നതിൽ വ്യക്തതയില്ല.സമഗ്ര അന്വേഷണം വേണമെന്നും സിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Top News from last week.