വഖഫ് നിയമം സർക്കാറിന് മുട്ടുമടക്കേണ്ടി വരും: അഡ്വ.കരീം ചേലേരി

 

കർഷക ബില്ലിലെന്നത് പോലെ പാർലിമെൻ്റ് പാസ്സാക്കിയ 2025 ലെ വഖഫ് നിയമത്തിൻ്റെ കാര്യത്തിലും കേന്ദ്ര സർക്കാറിന് മുട്ടുമടക്കേണ്ടിവരുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി

 

പൗരത്വ ഭേദഗതി നിയമത്തിനും കർഷക ബില്ലിനും എതിരായി രാജ്യത്ത് നടന്ന പോരാട്ടങ്ങൾക്ക് ഇന്ത്യയുടെ ഭരണഘടനയിൽ വിശ്വസിക്കുന്ന സകല ഇന്ത്യക്കാരുടെയും മതേതരവിശ്വാസികളുടെയും പിന്തുണയുണ്ടായിരുന്നുവെങ്കിൽ അതിന് സമാനമായ പ്രക്ഷോഭമാണ് വഖഫ് നിയമത്തിനെതിരായും രൂപപ്പെടാൻ പോകുന്നത്. കാരണം ഈ നിയമം ഭരണഘടനയനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതും രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ്. ലോകസഭയിൽ എൻ.ഡി.എയ്ക്ക് ലഭിക്കേണ്ടുന്ന വോട്ടിംഗ് കണക്കിൽ പോലും അഞ്ചംഗങ്ങളുടെ കുറവുണ്ടായതും ബില്ലിനെതിരായ ഇന്ത്യാ മുന്നണി നിലപാടിനോടൊപ്പം അവർ ചേർന്നു നിന്നതും ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ മുസ്ലിംകൾക്കും മതന്യൂനപക്ഷങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതുമാണെന്ന് കരീം ചേലേരി പറഞ്ഞു.

ബി.ജെ.പി. സർക്കാർ പാർലിമെൻ്റിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കണ്ണൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കണ്ണൂർ റയിൽവേസ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ മഹാറാലിയാണ് ഏപ്രിൽ 16 ന് മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരായി നടത്താൻ പോകുന്നതെന്നും അതോടൊപ്പം നിയമപരമായ പോരാട്ടം കൂടി മുസ്ലിം ലീഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി.എം ഇസ്സുദ്ധീൻ അധ്യക്ഷനായി. സി.സമീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അസ്‌ലം പാറേത്ത് സ്വാഗതം പറഞ്ഞു. അൽത്താഫ് മാങ്ങാടൻ , ലത്തീഫ് ഇടവച്ചാൽ, നസീർ പുറത്തിൽ, സിയാദ് തങ്ങൾ, റിഷാം താണ, മുഫ്സീർ മഠത്തിൽ, നൗഷാദ്.കെ.പി, ശബീർ പി.സി പ്രസംഗിച്ചു., ജാബിർ കടാങ്കോട്, ഫായിസ് വാരം, ആശിഖ് താണ, മുഹമ്മദ് മുക്കടവ്, സുഹൈൽ എം.കെ, റാഷീദ് പള്ളിപ്രം, എം.കെ.പി മുഹമ്മദ്, റഷീദ് പടന്ന, ഇർഷാദ് പള്ളിപ്രം, മുർഷിദ്.കെ.ടി, അസീം.വി.കെ, സഹീർ താണ, നേതൃത്വം നൽകി. നൗഫൽ കാനച്ചേരി നന്ദിയും പറഞ്ഞു.

Top News from last week.

Latest News

More from this section