ഉന്മാദത്തിൻ്റെ ഉൾത്തുടിപ്പുകൾ സുരേഷ് കൂത്തുപറമ്പിൻ്റെ ചിത്ര പ്രദർശനം നാളെ തുടങ്ങും

മനുഷ്യബന്ധങ്ങളുടെ ദൃശ്യ- മനശാസ്ത്ര പരമായ പുനർവായനയായി മാറുന്ന സുരേഷ് കുത്തുപറമ്പിൻ്റെ ചിത്ര പ്രദർശനം നാളെ തുടങ്ങും. രൂപങ്ങൾ അപ്രത്യക്ഷമായും ലയിച്ച് തെളിഞ്ഞു വീണ്ടും ഏകീകൃത മാവുന്ന അമൂർത്ത രൂപഘടനയിൽ വ്യക്തികളുടെ അനാവൃതമാവാത്ത പശ്ചാത്തലങ്ങളിൽ ബന്ധങ്ങളും ബന്ധനങ്ങളോടും ആഗ്രഹങ്ങളോടും നിരന്തരം സംവദിക്കുകയും അവ ഒരേ സമയം അടുപ്പവും അകലവുമുള്ള ഒരു ഉന്മാദാവസ്ഥ സൃഷ്ടിക്കുന്നവയാണ് ഈ ചിത്രങ്ങൾ. അബോധത്തിൻ്റെ ദൃശ്യാവിഷ്കാരമായി ഇതിനെ കാണാം, ബന്ധങ്ങൾ ഈ ചിത്രകാരന് സ്ഥിരതയുള്ള ഘടന അല്ല ,മറിച്ച് ഒഴുകുന്ന മാറുന്ന, ഏറ്റുമുട്ടലുകളുടെ ശക്തി സ്രോതസ്സുകളാണ്.ഒരു വ്യക്തിയുടെ അകത്തെയും പുറത്തെയും ലോകങ്ങൾ തമ്മിലുള്ള രൂപാന്തര ങ്ങളുടെ ക്രിയകളാണ് ഇവിടെ കാണുന്നത്. രതിയുടെയും ആത്മബന്ധനത്തി ൻ്റെയും ദൃശ്യരൂപങ്ങൾ ഇവിടെ പ്രത്യക്ഷപെടാം. മനുഷ്യ രൂപങ്ങൾ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലയെങ്കിലും. പ്രൃകൃതിയും കാലവും സുരേഷിൻ്റെ ചിത്രങ്ങളിൽ സജീവമായി ആവർത്തിക്കുന്ന സൂചനകളാണ്. സ്ത്രീകളുടെ സ്വപക്ഷബന്ധങ്ങൾ സ്നേഹം വശ്യത, മത്സര്യ ബോധം ആത്മരതി എന്നിവയുടെ സങ്കീർണതകളെ ചിത്രകാരൻ ആവിഷ്‌കരിക്കുന്നു. നിറങ്ങൾ ദൃശ്യഘടകങ്ങൾ മാത്രമല്ല അവ പല തരത്തിലുള്ള ഉൾപ്രേരണകളുടെ നിയന്ത്രിതമായ വികാരപ്രവാഹങ്ങൾ സംജാതമാകുകയാണ്. അവബോധാതീതതലത്തിൽ നിന്നും ആത്മബോധത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും ദൃശ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്.കല , ദേഹം ,മനസ്സ്, ആത്മാവ് എന്നീ മൂന്നു തലങ്ങളിലുള്ള ഒരു സംവേദനമായി കലാകാരൻ കാണുന്നു. അത് കാഴ്ചകാരനെ സ്വയം ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭവമായി നിലകൊള്ളുന്നു.സംസ്കാര സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന
സുരേഷ് കൂത്തു പറമ്പിൻ്റെ ചിത്ര പ്രദർശനം “ദി എറൈവിങ്ങ് ഇയേർസ് “കണ്ണൂർ സ്പെയ്സ്ആർട്ട് ഗാലറിയി ൽ 23 ന് വൈകു:4.30 ന് അഡ്വ:സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 30 വരെ നടക്കുന്ന പ്രദർശനത്തിൽ 30 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഗാലറി സമയം രാവിലെ 11 മുതൽ വൈ : 6 വരെ.

Top News from last week.