റിമോട്ട് ഇലക്ട്രോണിക്ക് വോട്ടിംഗ് സമ്പ്രദായം നിലവിൽ വരുന്നത് സ്വാഗതാർഹം

വീട്ടിലിരുന്നും വോട്ടു ചെയ്യാം എന്ന സംവിധാനം കൊണ്ടുവരുന്നതോടുകൂടി ചിരകാലമായി ജനം ആഗ്രഹിക്കുന്ന ഒന്നാണ് നടപ്പിലാവുന്നത്.സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന പൗരാവകാശം നടപ്പിലാക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുന്നതിന് ഇതോടെ ശാശ്വത പരിഹാരം ഉണ്ടാവും.
സ്വന്തം നിയോജക മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് വിദൂരദേശങ്ങളിലിരുന്നു കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിക്കാനുളള അവസരം നൽകുന്ന വിധം ‘റിമോട്ട് ഇലക്ട്രോണിക്ക് വോട്ടിംഗ് സമ്പ്രദായം നിലവിൽ വരുന്നത് സ്വാഗതാർഹം പല ആവശ്യങ്ങൾക്കായി നിയോജക മണ്ഡലത്തിന് പുറത്ത് താമസിക്കുന്നവർക്ക് ഇത് വളരെയെറെ അനുഗ്രഹമായി. ഇനി പ്രവാസി വോട്ടിലും ഉടനെ തീരുമാനം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജനാധിപത്യമെന്ന പൂർണ്ണമധുരം തടസ്സങ്ങൾ നീക്കി നുകരാൻ അവസരം ലഭിക്കുന്നതിനുള്ളതാണ് ഈ തീരുമാനം .ഈ തീരുമാനം യാധാർത്ഥ്യമാക്കാൻ ജനുവരി-16 ന് ചേരുന്ന തെരഞ്ഞെടുപ്പ കമ്മീഷനും – സർവ്വകക്ഷികളുമായുള്ള ചർച്ചയിൽ നിയമപരവും സാങ്കേതിക പരവുമായ വെല്ലുവിളികളെ ഇല്ലാതാക്കി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുള്ള സാദ്ധ്യത ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കള്ളവോട്ടിനെയും തെരഞ്ഞെടുപ്പു കൃത്രിമങ്ങളെയും പൂർണ്ണമായി തടയാനും ഇതുകൊണ്ട് സാധിക്കുമെന്ന് പ്രത്യാശിക്കാം .വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ജനാധിപത്യവിശ്വാസികളുടെ ചിരകാല ആഗ്രഹ പൂർത്തികരണവും ഒരുപാട് തടസ്സങ്ങൾക്ക് ശേഷം ഒടുവിൽ നടപ്പാലായതും ജനകീയ ജനാധിപത്യ സംരക്ഷണത്തിന് മുതൽകൂട്ടുതന്നെയാണ്. അവനവൻ്റെ വിരലടയാളം ഉപയോഗിച്ച് വോട്ട് ചെയ്യാൻ ഉള്ള സംവിധാനങ്ങൾ കൂടി നിലവിൽ വരണം. പ്രായമായവരും രോഗികളും ബൂത്തിൽ ചെന്ന് വോട്ട് ചെയ്യുന്നതിനുള്ള വിഷമം പരിഹരിക്കുവാൻ ഇതു കൊണ്ട് സാധിക്കും. എല്ലാവർക്കും ബൂത്തിൽ ചെല്ലാതെ വീട്ടിൽ നിന്നും അവരവരുടെ വിരലടയാളം ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് നിലവിൽ വരേണ്ടത്. ഇങ്ങയായാൽ തെരഞ്ഞെടുപ്പു സംബന്ധിച്ച ചെലവുകൾ വളരെയേറെ കുറയ്ക്കാവുന്നതാണ്. മാത്രമല്ല തെരഞ്ഞെടുപുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും തോരണങ്ങളും ഗതാഗത തടസ്സമുണ്ടാക്കുന്ന വിധമുള്ള പ്രകടനങ്ങളും പ്രസംഗങ്ങളും റാലികളും ഒക്കെ (വോട്ടർമാർക്ക് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പുകൾ പോലെ തെരഞ്ഞെടുപ്പ് അറിയിപ്പ് നോട്ടീസും ലഖുലേഖകളും മാത്രം നൽകി കൊണ്ട് ) കുറയ്ക്കാനും സർവ്വകക്ഷികളും ചേർന്ന് തീരുമാനമെടുക്കണം. ജനാധിപത്യം എന്ന പ്രക്രിയകളുടെ നടത്തിപ്പു സംബന്ധിച്ച് ഇന്ന് പൊതുജനങ്ങൾ ഏറെ കഷ്ടതയനുഭവിക്കുന്നുണ്ട്. ഇതിന് കുടി പരിഹാരമുണ്ടാവണം. അനാവശ്യ ചെലുകളും പൊതുജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സർവ്വകക്ഷികൾക്കും ബാധ്യതയുണ്ട്. കൂടുതൽ സമയം ഗതാഗത തടസ്സമുണ്ടാക്കുന്നതാണ് ജനങ്ങളിൽ കൂടുതൽമതിപ്പുണ്ടാക്കുക എന്ന രാഷ്ട്രീയ പാർട്ടികളുടെ മിഥ്യാ ധാരണകൾക്ക് മാറ്റമുണ്ടാവണം.പ്രഭാഷണം പ്രസംഗം എന്നിവ ബസ്സ് സ്റ്റാണ്ടിലും ടൌണിലും വച്ച് നടത്തുന്നത് പൂർണ്ണമായും ഒഴിവാക്കി അതിന് പ്രത്യേക ഓഡിറ്റോറിയമോപ്രത്യേക സ്റ്റേജോ സൗകര്യപ്പെടുത്തണം –

എ.എം.ജയചന്ദ്ര വാര്യർ
ഫോൺ 9961463813

Top News from last week.

Latest News

More from this section