ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ച വരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ പ്രതിഷേധ സംഗമം നടത്തി

ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ച വരെ ജനാധിപത്യ വിരുദ്ധ നടപടികളിലൂടെ നേരിട്ട കേന്ദ്ര സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചലോക്‌സഭാ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പി. മാരെയും ജനനേതാക്കളെയും ഡൽഹി പോലീസിനെ ഉപയോഗിച്ച് കയ്യേറ്റം ചെയ്ത് തെരുവിൽ വലിച്ചിഴച്ച കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ (കെ ജി ഒ യു )കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം ശ്രീ. ഷിജിൻ മാണിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ശ്രീ കെ.പി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ശ്രീ കെ. എം ഷാഹുൽ ഹമീദ്, കെ.കെ. രാജേഷ് ഖന്ന, മുഹമ്മദ് ഫൈസൽ.സി.എച്ച്, തുടങ്ങിയവർ പ്രസംഗിച്ചു. ശീ എം .പി ഷനിജ്, സഞ്ജയൻ .എം , ജീനു ജോൺ, സി.വി. പ്രശോഭ് , പി.വി. രാജു, ഷീബ മാറോളി തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Top News from last week.