കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി.

ഡി സി സി അങ്കണത്തിൽ കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു

കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി വാരാചരണ പരിപാടികൾക്ക് തുടക്കമായി. ജില്ലയിലെ ബ്ലോക്ക്‌ – യൂണിറ്റ് കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും പരിസ്ഥിതി വാരാചരണ പ്രവർത്തനങ്ങൾക്ക് കെ എസ് യു ഭാരവാഹികൾ ഭാഗമായി.
നമ്മുടെ കാലാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതിയെ സംരക്ഷിക്കാനും വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്നും പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നാളെ (6-06-2026) ശനിയാഴ്ച മാടായി പാറയിൽ ശുചീകരണത്തിന് നേതൃത്വം കൊടുക്കുമെന്നും ഞായറാഴ്ച (7-06-2026) പൈതൽ മലയിൽ മഴ ക്യാമ്പ് സംഘടിപ്പിക്കുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, അർജുൻ ചാലാട്, പ്രകീർത്ത് മുണ്ടേരി, അബിൻ എന്നിവർ നേതൃത്വം നൽകി.

Top News from last week.

Latest News

More from this section