പോലീസ് അനാസ്ഥയ്ക്കും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനുമെതിരെ എൽഡിഎഫ് പയ്യന്നൂർ ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തി

പയ്യന്നൂർ: പയ്യന്നൂരിലെ ആക്രമണങ്ങളുടെ മറവിൽ നടക്കുന്ന ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും, പ്രതികളെ പിടികൂടാത്ത പോലീസ് അനാസ്ഥ തിരുത്തണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.

സി. സത്യപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, അഡ്വ. പി. സന്തോഷ്, സരിൻ ശശി, പി. ശശിധരൻ, കെ.വി. ബാബു, കെ.കെ. ജയപ്രകാശ്, വി. ബാലൻ, ജോസ് മാത്യു, കെ. ഹരിഹർകുമാർ, പി. ജയൻ, സുജേഷ് ഒ.ടി, പി.വി. ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Top News from last week.