Advertisement
Advertisement
Tuesday, September 15, 2026
Kannur

മന്ത്രി കെ.എം ഷാജിയെ, ലോക്കൽ ഗവർമ്മെന്റ്മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ജില്ലാ കൗൺസിൽ യോഗം അനുമോദിച്ചു 

Advertisement
Advertisement

കണ്ണൂർ:കേരള ചരിത്രത്തിലാദ്യമായി ജനപ്രതിനിധികൾക്ക് ഉത്സവബത്തയായി 2000 രൂപ അനുവദിച്ച യു.ഡി.എഫ് സർക്കാരിനെയും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയെയും ലോക്കൽ ഗവർമ്മെന്റ്മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ജില്ലാ കൗൺസിൽ യോഗം അനുമോദിച്ചു

Advertisement

രാപ്പകൽ ഭേദമന്യേ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സേവനത്തെ അംഗീകരിക്കുകയും, ഓണക്കാലത്ത് അവർക്ക് ഒരു കൈത്താങ്ങ് നൽകുകയും ചെയ്ത ചരിത്രപരമായ തീരുമാനമാണ് യു.ഡി.എഫ്സർക്കാരിന്റേത്.ജനാധിപത്യത്തിന്റെ അടിത്തറയായ തദ്ദേശ സ്ഥാപനങ്ങളെയും, ജനപ്രതിനിധികളെയും ചേർത്തുനിർത്തുന്ന ഈ മാതൃകാപരമായ തീരുമാനമുണ്ടാക്കാൻ നേതൃത്വം നൽകിയ മന്ത്രി കെ.എം ഷാജിയെ യോഗം അഭിനന്ദിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ :അബ്‌ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി.താഹിർ മുഖ്യ പ്രഭാഷണം നടത്തി

എൽ.ജി എം എൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കൊടിപ്പൊയിൽ മുസ്‌തഫ, പി.ഷമീമ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.

വി.കെ.അബ്‌ദുള്ള, ജെസ്സി ഷിജി വട്ടക്കാട്ട് , എസ്.കെ.പി. സകരിയ , സത്യഭാമ മാടായി, വി.കെ.സി ജംഷീറ,ടി വി. ഷമീമ,ഫസീല കുന്നോത്ത് പറമ്പ് ,കെ. റഹ്‌മത്ത് പ്രസംഗിച്ചു. എൽ.ജി.എം.എൽ ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും,സെക്രട്ടറി അഷ്‌റഫ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു

ഭാരവാഹികളായി എസ്.കെ.പി സകരിയ ,(കല്യാശ്ശേരി) പ്രസിഡന്റ്

ജ പി.സി.നസീർ ,(തളിപ്പറമ്പ) ജനറൽ സെക്രട്ടറി, നസീമ ചാമാളി.(കൂത്തുപറമ്പ) ട്രഷറർ ,

വി.എ.റഹീം (ഇരിക്കൂർ)

പി.പി.ജലീൽ (മട്ടന്നൂർ) ടി.പി.ജമാൽ (അഴിക്കോട്) പി.കെ.മുഹമ്മദലി (കുത്തുപറമ്പ) റാഷിദ ടീച്ചർ (തലശ്ശേരി) വി. കെ. പി ഇസ്മയിൽ (പയ്യന്നൂർ)

എസ്.യു റഫീഖ് (കല്യാശ്ശേരി)(വൈസ് പ്രസിഡന്റുമാർ)

പി. അഷ്റഫ് ( കണ്ണൂർ)

റൈഹാനത്ത് സുബി (പേരാവൂർ) സി.നിസാമി (കണ്ണൂർ) കെ.സി.ഫാസില (തളിപ്പറമ്പ) എം.സുബൈർമാസ്റ്റർ (ധർമ്മടം) നിലോഫിറ (അഴീക്കോട്) കെ.പി. പ്രചിത്ര (അഴിക്കോട്) (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി അംഗമായി തിരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് മെമ്പർ കൊടിപ്പൊയിൽ മുസ്തഫയെ യോഗത്തിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.

 

 

ഫോട്ടോ .:-

ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് ജില്ലാ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു .

 

 

പി.പി. ഫോട്ടോ:-

1- എൽ ജി എം എൽ ജില്ലാ പ്രസിഡണ്ട് എസ് കെ പി സക്കരിയ

2 – ജനറൽ സെക്രട്ടറി പിസി നസീർ

Advertisement
Advertisement
Advertisement
Advertisement
Advertisement