ആകാശത്ത് മഴക്കാർ കാണുമ്പോൾ തനിക്ക് മയൂര നൃത്തമാടാൻ തോന്നുന്നുവെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. മഴയില്ലാത്തതു കാരണം കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ കഠിന ശ്രമത്തിലാണെന്നും മഴ പെയ്യാൻ പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു . വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ ഡിവൈ എഫ് ഐ സമരം ചെയ്യേണ്ടത് കഴിഞ്ഞ സർക്കാരിനെതിരെയാണ്. 24 മണിക്കൂറും ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ സർക്കാർ നിർബന്ധിതയായിരിക്കയാണെന്നും മന്ത്രി പറഞ്ഞു.








