മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൻറെ പേര് ലാൽ സലാം ,മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്:ചെറിയാൻ ഫിലിപ്പ്

 

 

തിരുവനന്തപുരം:ഫാൽക്കേ അവാർഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സർക്കാർ നടത്തുന്ന മോഹൻലാൽ സ്വീകരണ ചടങ്ങിന് ‘ലാൽ സലാം, എന്ന പേരു നൽകിയത് ലാലിന് സലാം എന്നാണ് അർത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല.ലാൽ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാൽ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പൻ അഭിവാദ്യം എന്നാണ് യഥാർത്ഥ അർത്ഥം. ഇംഗ്ലീഷിൽ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പൻ അഭിവാദ്യം നേരുന്ന പാർട്ടി പരിപാടിയായി പൗര സ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സർക്കാരിനുള്ളത്.

കമ്മ്യൂണിസ്റ്റു കഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാൻ കല്പകവാടി തന്റെ സിനിമയ്ക്ക് ‘ലാൽ സലാം’ എന്ന പേരു നൽകിയതെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു

Top News from last week.

Latest News

More from this section