Advertisement
Advertisement
Tuesday, September 15, 2026
Kerala

വിഴിഞ്ഞം റോഡ് വികസനം എൽ.ഡി.എഫ് വൈകിച്ചെന്ന വി. ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷം

Advertisement
Advertisement

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ റോഡ് കണക്ടിവിറ്റി എൽ.ഡി.എഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ്. സ്വന്തം മുന്നണിയുടെ പഴയ നിലപാടുകൾ മറച്ചുവെക്കാനും എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിതെന്ന് മുന്നണി നേതാക്കൾ ആരോപിച്ചു.

Advertisement

​വിഴിഞ്ഞം പോർട്ടിനെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന റോഡിനായുള്ള പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കൽ, നിയമപരമായ നടപടികൾ, സർക്കാർ അനുമതികൾ തുടങ്ങിയ എല്ലാ ഘട്ടങ്ങളും അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽ.ഡി.എഫ് സർക്കാരാണ്. 2022 ഏപ്രിലിൽ NH-66 – വിഴിഞ്ഞം ഫോർട്ട് റോഡ് ജംഗ്ഷനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ 4(1) വിജ്ഞാപനവും 2024 ഫെബ്രുവരിയിൽ 19(1) വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഭൂമി ഏറ്റെടുക്കലിനായി 11 കോടി രൂപ അനുവദിക്കുകയും VISL-ന് ഫണ്ട് കൈമാറുകയും ചെയ്തു. 2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ ആവശ്യമായ 42 സെന്റിൽ 35.81 സെന്റും എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതി നൽകുന്നതിലും നാഷണൽ ഹൈവേ അതോറിറ്റിയാണ് കാലതാമസം വരുത്തിയത്. വിഴിഞ്ഞം പദ്ധതിക്കായി എൽ.ഡി.എഫ് നടത്തിയ കൃത്യമായ ഇടപെടലുകൾ രേഖകളിലുണ്ടെന്ന് എൽ.ഡി.എഫ് വ്യക്തമാക്കുന്നു.

​മുഖ്യമന്ത്രി വി. ഡി. സതീശന്റെ പത്രസമ്മേളനത്തിനു പിന്നാലെ അദ്ദേഹം പറഞ്ഞ വിഷയങ്ങളിൽ ഫാക്ട് ചെക്കുമായി മാധ്യമങ്ങളും ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വി. ഡി. സതീശൻ മുമ്പ് നടത്തിയ ഇടപെടലുകളുടെ ദൃശ്യങ്ങൾ ഫാക്ട് ചെക്കിന്റെ ഭാഗമായി പുറത്തുവന്നു. കൂടാതെ, ലഹരി കേസിൽ പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വസ്തുതാപരമല്ലാത്ത ഇത്തരം പരാമർശങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement