പാർട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ട്, പ്രായപരിധിയിൽ മാറ്റമുണ്ടാകില്ല’; വ്യക്തമാക്കി പ്രകാശ് കാരാട്ട്

ന്യൂഡൽഹി: സിപിഐഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന് അംഗീകാരം നൽകിയെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. ഇതോടെ പാർട്ടി കോൺഗ്രസിന് വേണ്ട എല്ലാ രേഖകളും തയാറായെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രായപരിധിയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പാർട്ടിയിൽനിന്ന് ആരും റിട്ടയർ ചെയ്യുന്നില്ലല്ലോ. അവരുടെ സ്ഥാനം മാത്രമാണ് മാറുന്നത്. അവർ തുടർന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ മാറുന്നത് വെല്ലുവിളി അല്ലേ എന്ന ചോദ്യത്തിന് പാർട്ടിക്ക് ആവശ്യത്തിന് നേതാക്കളുണ്ടെന്നും പ്രകാശ് കാരാട്ട് മറുപടി നൽകി.

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്നാട്ടിലെ മധുരയിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.

Top News from last week.

Latest News

More from this section