ഷെഡ് മാത്രമല്ല അതിനടിയിലുള്ളതും മാന്താൻ പാർട്ടിക്ക് അറിയാം’; വിവാദ പ്രസംഗവുമായി കെ.കെ. രാഗേഷ്

കണ്ണൂർ: പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വി. കുഞ്ഞികൃഷ്ണനും തമ്മിൽ രൂക്ഷമായ വാക്‌പോര്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തിയെടുക്കാനുള്ള ശേഷി പാർട്ടിക്ക് ഉണ്ടെന്ന കെ.കെ. രാഗേഷിന്റെ പ്രസ്താവന വിവാദമായി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിയ സംഭവത്തിൽ പാർട്ടിക്ക് യാതൊരുവിധ പങ്ക് ഇല്ലെന്ന് വ്യക്തമാക്കുന്നതിനിടയിലാണ് ജില്ലാ സെക്രട്ടറി ഈ പരാമർശം നടത്തിയത്. ഉയർന്നുവന്ന ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കാതിരിക്കാനാണ് പയ്യന്നൂരിലെ സ്ഥാനാർത്ഥിയെ മാറ്റാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ, സിപിഐഎം പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പ്രദേശത്ത് രജിസ്റ്റർ ചെയ്ത 22 കേസുകളിൽ 21 എണ്ണവും തനിക്കെതിരെ നടന്ന അതിക്രമങ്ങളാണെന്നും, ഒരൊറ്റ കേസ് മാത്രമാണ് സിപിഎമ്മിനെതിരെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്. വെള്ളൂരിലെ വീട്ടിലെ പൂച്ചട്ടികൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിലായ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അക്രമങ്ങൾക്ക് കോപ്പുകൂട്ടാനാണ് ജില്ലാ സെക്രട്ടറി ശ്രമിക്കുന്നതെന്നും, താൻ യു.ഡി.എഫ് അല്ലെന്നും ഒരു സ്വതന്ത്രനായി നിലകൊണ്ടു സമാധാനം ഉറപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.

Latest News

More from this section