ചൂട് കൂടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നുവെന്നുംജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പറശിനിക്കടവ് സ്നേക്ക്പാർക്ക്

തളിപ്പറമ്പ: ചൂട് കൂടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നുവെന്നുംജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പറശിനിക്കടവ് സ്നേക്ക്പാർക്ക്ആൻ്റ്സൂഡയറക്ടർപ്രൊഫ:ഇകുഞ്ഞിരാമൻവാർത്താസമ്മേളനത്തിൽ പറഞ്ഞു .പാമ്പു കടി കൂടുവാൻ സാധ്യത തയുള്ളപധാനസാഹചര്യങ്ങൾമഴക്കാലം,അമിതമായ ചൂട് , രാത്രി സമയങ്ങളിൽ മതിയായ സുരക്ഷയോ വെളിച്ചമോ ഇല്ലാത പുറത്തിറങ്ങുന്നത്, കാടുപിടിച്ച പറമ്പുകൾ , തറയിൽ സുരക്ഷാ തയ്യാറെടുപ്പുകൾ ഇല്ലാതെകിടന്നുറങ്ങുന്നത്തുടങ്ങിയവയാണ്. കേരളത്തിൽകടുത്തചൂട്രേഖപ്പെടുത്തുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. ഉഷ്ണ തരംഗ മുന്നറിയിപ്പുകൾ പോലും കേന്ദ്ര കലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച സാഹചര്യം ആണ് നിലവിലുള്ളത് .ശീത രക്ത ജീവികളായ ഉരഗങ്ങൾക്ക്ശരീരതാപംനിയന്ത്രിക്കാനാവുകയില്ല .ആയതിനാൽ അധിക ചൂട് ഉള്ളപ്പോൾ ഇഴ ജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകേണ്ടതായി വരുന്നു .അതിനാൽവീടിൻ്റയുംസ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ പാമ്പുകള കാണാൻ ഉള്ള സാഹചര്യം കൂടുന്നു .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാമ്പു കടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇപ്പോൾവർദ്ധിക്കുന്നതിനുള്ള പ്രധാന കാരണവുമിതാണ് .ഇന്ത്യയിൽ മനുഷ്യർക്കുണ്ടാകുന്ന ഗുരുതര പാമ്പുകടികളിൽ ഭൂരിഭാഗത്തിനും കാരണമാകുന്ന നാലു പ്രധാന വിഷപാമ്പുകളെയാണ് ബിഗ് ഫോർ ‘ എന്ന് വിളിക്കുന്നത് .ഇന്ത്യൻ കോബ്ര (മൂർഖൻ), കോമൺ ക്രൈറ്റ് (വെള്ളികൊട്ടൻ എന്ന ശംഖു വരയൻ) , റസ്സൽസ് വൈപ്പർ (അണലി), സോ – സ്കെയിൽഡ് വൈപ്പർ ( ഈർച്ച വാൾ ശല്ക്കമണ്ഡലി ) എന്നിവയാണ് ബിഗ് ഫോറിൽ ഉൾപ്പെട്ടിട്ടുള്ളത്. മൂർഖനും , ശംഖു വരയനും നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമുള്ളവയാണ്.കണ്ണു മൂടൽ, സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്, തുടർന്ന് പക്ഷാഘാതം എന്നിവ പ്രധാന ലക്ഷണങ്ങളാണ് .അണലിക്കും സോ – സ്കെയിൽഡ് വൈപ്പറിനും രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വിഷമാണുള്ളത്. കടിയേറ്റ ഭാഗത്ത് കഠിന വേദന,വീക്കംരക്തസ്രാവംവൃക്കപ്രവർത്തനക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.വേനൽക്കാലത്ത് പാമ്പുകടി വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങൾ

ചൂട് കൂടുന്നതോടെ പാമ്പുകൾ തണലും വെള്ളവും തേടി മനുഷ്യവാസ പ്രദേശങ്ങളിലേക്ക് എത്തുന്നതും ജലസ്രോതസ്സുകളുടെ കുറവ് , കൃഷി ,

തോട്ടപ്പണി പോലുള്ള

ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ വർധനം, എലി പോലുള്ള ഇരകളുടെ സാന്നിധ്യം എന്നിവയാണ് .

പാമ്പ് കടിയേറ്റവരെ സമാശ്വസിപ്പിക്കുക,

കടിയേറ്റ ഭാഗം അചലമാക്കുക , യാതൊരു കാരണവശാലും മുറുകെ കെട്ടരുത് .

കഴിയുന്നത്ര വേഗം ആശുപത്രിയിൽ എത്തിക്കുക , വിഷപ്പാമ്പിൻ്റെ കടിയ്ക്ക് ചികിത്സ

എ എസ് വി മാത്രമാണ് .

കടിയേറ്റ ശേഷം ആശുപത്രിയിൽ എത്തുംവരെ രോഗിയിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ഡോക്ടറെ അറിയിക്കുക

പാമ്പു കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തത് മുറിവ് മുറിക്കരുത്, കട്ടിയായി കെട്ടി കെട്ടിവെക്കുത് .

കണ്ണൂർ ജില്ലയിൽ ആൻറിവിനം

ലഭ്യമായ പ്രധാന ആശുപത്രികൾ

കണ്ണൂർ ജില്ലാ ആശുപത്രി,

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിയാരം,

ഏ കെ ജി ആശുപത്രി കണ്ണൂർ,

തലശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ് , ഇരിട്ടി, പയ്യന്നൂർ താലൂക്ക് ആശുപത്രികളാണ് .

പാമ്പുകടി സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാകും.

അടിയന്തര സഹായത്തിന്

സ്നേക്ക് പാർക്ക് ആൻ്റ് സൂ പറശിനിക്കടവ് , ഹെൽപ്പ് ലൈൻ

9400399000

പാപ്പിനിശേരി

വിഷചികിത്സ കേന്ദ്രം

ഹെൽപ്പ് ലൈൻ 7736377783 ബന്ധപ്പെടാം

വാർത്താ സമ്മേളനത്തിൽ

എം വി ആർ സ്നേക്ക് പാർക്ക് വെറ്ററിനറി ഓഫിസർ ഡോ: എസ് അഞ്ചു മോഹൻ ,

ഡോ: കെ ജയദീപ്, ഡോ: ഷിധിൻ കെ കൃഷ്ണൻഡോ: എം കെരോഷ്നി, ക്യൂറേറ്റർ എ ടി അമൽജിത്ത്, ചീഫ് സൂപ്പർ വൈസർ ടിവിസുധാകരൻ,ബയോളജിസ്റ്റ് പി ആഘോഷ് എന്നിവരും പങ്കെടുത്തു.

 

രാജൻ തളിപ്പറമ്പ

Top News from last week.