Friday, October 9, 2026
Kerala

വിടപറഞ്ഞത് കലാകേരളത്തിന്റെ സൂര്യതേജസ്സ്: മന്ത്രി എം ലിജു

Advertisement
Advertisement

വിടപറഞ്ഞത് കലാകേരളത്തിന്റെ സൂര്യതേജസ്സ്: മന്ത്രി എം ലിജു*

Advertisement

തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ തിരശ്ശീല വീണത് കലാകേരളത്തിന്റെ സൂര്യതേജസ്സിന് കൂടിയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കേരളത്തിന്റേത് മാത്രമല്ല, ഇന്ത്യയുടെ തന്നെ കലാരൂപങ്ങളെ ലോകത്തിന് മുന്നിലേക്കെത്തിക്കാനും അവയെ ലോകനിലവാരത്തിലേക്കുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കലയ്ക്ക് സമ്പാദ്യം ഒരു തടസ്സമാകരുതെന്ന് ബോധ്യമുണ്ടായിരുന്ന കലാകാരനും സംഘാടകനുമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്നും മന്ത്രി പറഞ്ഞു.ഉയർന്ന ശമ്പളം ലഭിക്കുന്ന ഐ.എസ്.ആർ.ഒയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്. അങ്ങനെ ശാസ്ത്രം കലയ്ക്ക് വഴിമാറിയപ്പോൾ പിറന്നത് പുതുചരിത്രമായിരുന്നു. ഇന്ത്യയുടെ ഏത് കലാരൂപത്തിനും ഒരു വേദി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. നാടകം, സംഗീതം, നൃത്തം, സിനിമ തുടങ്ങി കലയുടെ വിവിധ മേഖലകളെ ഒരേ വേദിയിൽ എത്തിച്ചു, അദ്ദേഹം. എല്ലാവർഷവും ഒക്ടോബർ ഒന്നിന് തുടർച്ചയായി 43 വർഷം ഗാനഗന്ധർവ്വൻ യേശുദാസ് ‘സൂര്യ’ ഫെസ്റ്റിവലിൽ എത്തിയത് അദ്ദേഹവുമായുള്ള വ്യക്തിബന്ധം കാരണമായിരുന്നു. ഉസ്താദ് ബിസ്മില്ലാ ഖാനും അംജദ് അലി ഖാനും സാക്കിർ ഹുസൈനും ബാലമുരളീകൃഷ്ണയും സത്യജിത് റായിയും മുതൽ പത്മ സുബ്രഹ്മണ്യവും ശോഭനയും വരെ സൂര്യ മേളയിൽ എത്തിച്ചേർന്നു. ഇങ്ങനെ ബഹുമുഖ പ്രതിഭകളെ കേരളവുമായി ബന്ധിപ്പിച്ചത് ഒരേയൊരു സൂര്യ കൃഷ്ണമൂർത്തിയെന്ന് ചരിത്രം രേഖപ്പെടുത്തും. നാൽപ്പതിലേറെ രാജ്യങ്ങളിൽ ഇന്ന് ‘സൂര്യ’ ഫെസ്റ്റിവൽ നമുക്ക് അഭിമാനമായി നിലകൊള്ളുന്നതിന് പിന്നിലും അദ്ദേഹത്തിന്റെ അതുല്യമായ സംഘാടന മികവ് തന്നെ കാരണം. ഏറ്റവും വലിയ കലാകാരന്മാർക്ക് മുതൽ കലാരംഗത്തേക്ക് ചുവടുവെച്ചവർക്ക് പോലും ഒത്തുചേരാനൊരു കേന്ദ്രം കൂടി സജ്ജമാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്.വിടപറഞ്ഞത് കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭ കൂടിയാണ്. ഉറ്റവരുടെയും സഹപ്രവർത്തകരുടെയും സാംസ്കാരിക കേരളത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement