ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ (FERA) യുടെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ കണ്ണൂരിൽ പ്രതിഷേധ ജ്വാല തെളിച്ചു. കോ ഓർഡിനേഷൻ ഓഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ (CoRWA)കേരളയുടെ വർക്കിംഗ് പ്രസിഡണ്ട് ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികൻ കണ്ണൂർ രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ലോകത്തെവിടെ യുദ്ധമുണ്ടായാലും അതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണെന്നും ഇന്നാട്ടിലെ ജനങ്ങളും പാചകവാതകമുൾപ്പെടെ അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടുമോ എന്ന ആശങ്കയിലാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫെറ ജില്ലാ പ്രസിഡന്റ് കെ ദേവദാസന്റെ അദ്ധ്യക്ഷതയിൽ സിക്രട്ടറി കെ പി മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഫെറ വനിതാവേദി സെക്രട്ടറി അഡ്വ. പ്രീത ഹരീന്ദ്രൻ, പ്രതിഷേധ ജ്വാലയുടെ ദീപം തെളിച്ചു. ജോ. സെക്രട്ടറി അമൽ കുമാർ, യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് പ്രകാശൻ കെ, ജോയിൻ സെക്രട്ടറി പ്രമോദ് സി, എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രദീപൻ പി, സുധീഷ് നാരായണൻ, ശൈലേഷ് കുമാർ, മനോജ് സി കെ, ഫെറയുടെ വനിതാ കമ്മിറ്റി അംഗങ്ങളായ ലീന രാജേഷ്, നിഷാ പ്രേമൻ, സുമ സജീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ സി ദിനേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.












