കണ്ണൂര്‍ : രോഗനിര്‍ണ്ണയ സംവിധാനങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ രണ്ടാമത്തെ അഡ്വാന്‍സ്ഡ് എം ആര്‍ ഐ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സ്കാനിങ് പൂർത്തിയാക്കുവാനും ഹൃദയം, കരൾ, സന്ധികൾ, ന്യൂറോ, സ്തനങ്ങൾ എന്നിവയുടേത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കുവാനും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സ്കാനിങ് പൂർത്തീകരിക്കുവാനും, സാധിക്കുമെന്നതും കുറഞ്ഞ അളവിലുള്ള കോൺട്രാസ്റ്റിന്റെ ഉപയോഗം മാത്രമേ ആവശ്യമായി വരുന്നുള്ളൂ എന്നതും ഈ യൂണിറ്റിന്റെ സവിശേഷതകളാണ്. അപകടങ്ങളില്‍ ഉള്‍പ്പെടെ അടിയന്തര ഘട്ടങ്ങളില്‍ രോഗനിര്‍ണ്ണയം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സമയനഷ്ടമില്ലാതെ ചികിത്സ പുരോഗമിക്കുവാന്‍ രണ്ടാമത്തെ അഡ്വാന്‍സ് എം ആര്‍ ഐ യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കണ്ണൂർ റേഞ്ച് ഡി ഐ ജി ശ്രീ. യദീഷ് ചന്ദ്ര ഐ പി എസ് പറഞ്ഞു.
കൂടുതല്‍ മികവുറ്റതും, ലോകോത്തര നിലവാരമുള്ളതും, രോഗീസൗഹൃദമായ അന്തരീക്ഷം നിലനിര്‍ത്തുന്നതുമാണ് പുതിയ യൂണിറ്റ് എന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി. ഒ. ഒ. ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു. ചടങ്ങില്‍ റേഡിയോളജി വിഭാഗം മേധാവി ഡോ വരദരാജ് , ഡോ ദീപ ഡോ തുഷാര, ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി എം എസ് ഡോ. അമിത് ശ്രീധരൻ, ഡോ മുരളിഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.












