കണ്ണൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻകടന്നപ്പള്ളി ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്ന് കുന്നത്ത് ചാലിൽ വച്ചു പര്യടനം ആരംഭിക്കും. ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഓരോ കേന്ദ്രത്തിലും സ്ഥാനാർഥിക്ക് ഹൃദ്യയമായ വരവേൽപ്പ് നൽകും.പത്ത് വർഷത്തിനിടയിൽ നാടെങ്ങും വികസന പദ്ധതികൾ എത്തിച്ചും എല്ലായിടത്തും ഓടിയെത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന ജനപ്രതിനിധിയെ ഇരുകൈ നീട്ടിയാണ് ഒന്നാം ഘട്ട പ്രചരണത്തിൽ വോട്ടർമാർ സ്വീകരിച്ചത്. എവിടെയും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സ്ഥാനാർഥിക്ക് എല്ലാവരും പേരെടുത്തു വിളിക്കാൻ പാകത്തിൽ അടുപ്പമുള്ളവരായിരുന്നു.സ്ഥാപനങ്ങളും തൊഴിൽ കേന്ദ്രങ്ങളും വിദ്യാലയങ്ങളുമാണ് ആദ്യഘട്ടത്തിൽ സന്ദർശിച്ചത്. അതിനിടയിൽ പ്രമുഖ വ്യക്തികളെ കണ്ടും വോട്ടഭ്യർഥിക്കാനും സമയം കണ്ടെത്തി.
വ്യാഴാഴ്ച കുടുക്കി മൊട്ട തണൽ പെയിൻ ആൻ്റ് പാലിയേറ്റീവ് സെൻ്റർ സന്ദർശിച്ചുജീവനക്കാരോട് വോട്ടഭ്യർഥിക്കുകയും രോഗികളോട് സുഖവിവരങ്ങൾ ആരായുകയും ചെയ്തു. തണൽവൈസ് പ്രസിഡൻ്റ് പി സി ആഷിഫ് ,സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കാഞ്ഞിരോട് ശങ്കരവിലാസം യുപിസ്കൂളിലെ പിഞ്ചുകുട്ടികൾക്ക് ഗാന്ധിജിയുടെയും പൂമ്പാറ്റയുടെയും കിളികളുടെയും ചിത്രം വരച്ചു കൊടുത്ത ശേഷം അധ്യാപകരെ കണ്ടു വോട്ട് ചോദിച്ചു.മുണ്ടേരി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികളുടെ ക്ഷേമം അന്വേഷിച്ച ശേഷം കണ്ണൂർ നഗരത്തിൽ എത്തി അടച്ചിട്ട പാർക്കിങ് സമുച്ചയം തുറക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഉദ്ഘാടനം ചെയ്തു.എളയാവൂർ ക്ഷേത്രത്തിൽ ചെയർമാൻ പി പ്രദീപൻ,ആഘോഷകമ്മിറ്റി പ്രസിഡൻ്റ് പികുഞ്ഞിരാമൻ ,എൻ കെ അനൂപ് എന്നിവർ സ്വീകരിച്ചു. ഏച്ചൂർ കോട്ടവും സന്ദർശിച്ചു
ആഷിഫ് , കോമത്ത് രമേശൻ , സി പി രജിത്ത്, ഇകെ രമേശൻ, കെ സി പ്രതാപചന്ദ്രൻ ,കെ ബാലൻ, വി ഗംഗാധരൻ, ആർകെ പത്മാനാഭൻ , കെ രജിത്, ഇ രമേശൻ, കൽപക പ്രകാശൻ, ധനേഷ് മോഹൻ, എം കെ ഷീജിത്ത്, പി സുരേഷ് ബാബു, എം ഒ കാർത്യായനി എന്നിവർ വിവിധ സ്ഥലങ്ങളിൽ കൂടെയുണ്ടായിരുന്നു.
വെള്ളിയാഴ്ചത്തെ പരിപാടി
കുന്നത്ത് ചാൽ 3 മണി,
ജനശക്തി ക്ലബ് 3.40 , പാറോത്തും ചാൽ 3.40 , കരക്കാട് 4 മണി, കുടുക്കി മൊട്ട 4.20,പുറവൂർ 4.40. പടന്നോട്ട് 5മണി, കൈപ്പക്കയിൽ മൊട്ട 5.20, ലെനിൻ സെൻ്റർ 5.40, കാനച്ചേരി ചാപ്പ 6 മണി, കൊല്ലൻചിറ 6.20,പ ന്ന്യോട്ട് 6.40,ഏച്ചൂർ ബസാർ 7മണി, ശങ്കരവിലാസം യുപി സ്കൂൾ 7.20, അയ്യപ്പൻ മല 7.40 (സമാപനം)









