പെട്ടത് ചൈന ട്രംപിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ,’ഒടുങ്ങുമോ’? എന്തുകൊണ്ട് മൗനം

രണ്ടാം തവണ യുഎസ് പ്രസിഡന്റ് പദവിയില്‍ എത്തിയ ശേഷം    മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ നടത്തുന്ന 10-ാ മത്തെ സൈനിക നീക്കമാണ് ഇറാന്‍ യുദ്ധം. ഇസ്രായേലുമായി ചേര്‍ന്ന് ഇറാനില്‍ നടത്തിയ നീക്കം നിലവില്‍ ട്രംപിന് വലിയ തലവേദനയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഗള്‍ഫ് മേഖലയില്‍ തിരിച്ചടി ശക്തമാക്കിയതോടെ യുഎസിനു മേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ഏറുകയാണ്.

വെനിസ്വേലയില്‍ കടന്നു കയറി ഒറ്റ രാത്രികൊണ്ട് മഡുറോയെ കീഴടക്കി ഭരണമാറ്റം സാധ്യമാക്കിയ ആത്മവിശ്വാസത്തിലാണ് ട്രംപ് ഇറാനിലേയ്ക്ക് പറന്നിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് യുദ്ധം അവസാനിപ്പിക്കാന്‍ കുറഞ്ഞത് 4- 5 ആഴ്ച എടുക്കുമെന്നാണ്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഇറാന്‍ പരമോന്നത നേതാവ് ഖമേനിയെ വധിക്കാന്‍ കഴിഞ്ഞെങ്കിലും, കാര്യങ്ങള്‍ കൈവിട്ടിരിക്കുന്നു. മരണശേഷം ഖമേനി കൂടുതല്‍ ശക്തമായ വികാരമായി അലയടിക്കുന്നു.

അതേസമയം ഇറാന്‍- ഇസ്രായേല്‍ യുദ്ധം ചൈനയെ വലിയൊരു ഊരാക്കുരുക്കിലേയ്ക്ക് വലിച്ചിട്ടിരിക്കുന്നു. റഷ്യയ്‌ക്കൊപ്പം ഇറാനെ പിന്തുണച്ചിരുന്ന രാജ്യമാണ് ചൈന. ചൈനയെ സംബന്ധിച്ച് ഒരു പ്രധാന വ്യാപാര പങ്കാളി കൂടിയാണ് ഇറാന്‍. ഇറാന്‍ എണ്ണയുടെ ഏകദേശം 80% കൊണ്ടു പോയിരുന്നത് ചൈനയാണ്. യുദ്ധം തുടങ്ങിയതോടെ ഈ എണ്ണ ഒഴുക്ക് നിലച്ചിരിക്കുന്നു. ഇത് ചൈനയുടെ വളര്‍ച്ചയേയും, സാമ്പത്തിക സ്ഥിതിയേയും സാരമായി ബാധിക്കാം.
യുദ്ധത്തില്‍ ഇറാന് പരസ്യ പിന്തുണ നല്‍കാനും ചൈനയ്ക്ക് സാധിക്കുന്നില്ല. യുഎസ് കഴിഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഏറ്റവും മികച്ച ബന്ധമുള്ള രാജ്യമാണ് ചൈന. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേലുള്ള ആക്രമണം ശക്തമാക്കിയതോടെ കൃത്യമായ ഒരു പക്ഷം ചേരാന്‍ സാധിക്കതെ കുഴങ്ങിയിരിക്കുകയാണ് ബീജിംഗ്. ഇറാനൊപ്പം നിന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകും. ഇത് ചൈന വീണ്ടും ഒറ്റപ്പെടാന്‍ കാരണമാകും.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ട്രംപ് ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നുവെന്നാണ്. നിലവില്‍ ഇറാനില്‍ നിന്നു ചൈനയിലേയ്ക്കുള്ള എണ്ണ ഒഴുക്ക് നിലച്ചിരിക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് വെനിസ്വേലയില്‍ നിന്നു ചൈനയിലേയ്ക്കുള്ള എണ്ണ ഒഴുക്കും ട്രംപ് അവസാനിപ്പിച്ചിരുന്നു. വെനിസ്വേലന്‍ എണ്ണയുടെ 80 ശതമാനവും ചൈനയായിരുന്നു വാങ്ങിയിരുന്നത്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എണ്ണയുടെ പ്രധാന്യം വളരെ പ്രധാനമാണ്. ഇറാന്‍, വെനിസ്വേല എന്നീ 2 പ്രമുഖ വിതരണക്കാരെയാണ് ചൈനയ്ക്ക് അടുത്തകാലത്ത് ട്രംപ് കാരണം നഷ്ടമായത്. നിലവില്‍ റഷ്യ മാത്രമാണ് ചൈനയ്ക്ക് മുന്നിലുള്ള ഏക പോംവഴി. പക്ഷെ യുഎസുമായുള്ള കരാര്‍ അധികം വൈകാതെ റഷ്യന്‍ ബന്ധത്തിലും വിള്ളല്‍ വീഴ്ത്തിയേക്കാം

Top News from last week.

Latest News

More from this section