ദില്ലി : ചൈന, ജപ്പാൻ ,യു.എ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായതോടെ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് രാജ്യസഭയിൽ എം.പിമാർ. രോഗബാധ രൂക്ഷമായുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് നിയന്ത്രണം കൊണ്ടു വരണമെന്നാണ് ആവശ്യം.അതിനിടെ, രാജ്യത്തെ കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനും സാംപിളുകൾ ജനിതകശ്രേണീകരണത്തിന് അയച്ച് വകഭേദം ഏതെന്ന് കണ്ടെത്താനും സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശവും നൽകി.