നാലര മില്ല്യൺ കാഴ്ചക്കാരും കടന്ന് വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസ്’ലെ മൂന്നാമത്തെ ഗാനം. കെ.എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ സംഗീതം എസ്.തമൻ ആണ് ഒരുക്കിയിരിക്കുന്നത്.’സോൾ ഓഫ് വാരിസ്’ എന്ന ടാഗ് ലൈനിൽ ഒരുക്കിയ ഗാനത്തിൻ്റെ വരികൾ വിവേകിൻ്റേതാണ്.വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമാണം.തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുമായി ജനുവരി 12 ന് റിലീസ് ചെയ്യും. വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. പ്രഭു, എസ്.ജെ സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിക്കുന്നത് കെ.എൽ പ്രവീൺ ആണ്. വാർത്താ പ്രചരണം: പി.ശിവപ്രസാദ്.