എൻജിഒ അസോസിയേഷൻകാരെ വേട്ടയാടിയവർക്ക് മാപ്പില്ല : റഷീദ് കവ്വായി

 

പഴയങ്ങാടി: കേരള എൻ ജി ഒ അസോസിയേഷൻ ജീവനക്കാരെ കഴിഞ്ഞ പത്തുവർഷം തലങ്ങും വിലങ്ങും സ്ഥലം മാറ്റിയും കേസുകളിൽപ്പെടുത്തിയും വേട്ടയാടിയവർക്ക് മാപ്പില്ലായെന്നും ബന്ധുബലം ഉപയോഗിച്ച് യുഡിഎഫ് ഭരണത്തിൽ കാര്യം നേടാമെന്ന് ഇത്തരക്കാർ കരുതേണ്ടായെന്നും ഡിസിസി ജനറൽ സെക്രട്ടറി റഷീദ് കവ്വായി പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ മാടായി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ. ജി. ഒ. എ സംസ്ഥാന സെക്രട്ടറി ജോയി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡണ്ട് കെ . വി മഹേഷ്, സെക്രട്ടറി അഷറഫ് മമ്പറം,ഡോ. സജി വർഗീസ്, പ്രകാശ്ബാബു. കെ . വി , അബ്ദുൾ കരീം , പി . ആർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു . ബ്രാഞ്ച് പ്രസി ഡണ്ട് ലതീഷ് കെ. എം അധ്യക്ഷതയും സെക്രട്ടറി അശോകൻ. വി. വി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : ലതീഷ്. കെ. എം (പ്രസിഡണ്ട്), അശോകൻ. വി. വി ( സെക്രട്ടറി), ശ്രീജിത്ത്. പി. ആർ (ട്രഷറർ )

Top News from last week.

Latest News

More from this section