എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് തിരുവഞ്ചൂർ രാധാകൃഷണൻ; അനുനയ ശ്രമം തുടർന്ന് കോൺ?ഗ്രസ് നേതാക്കൾ

 

 

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിൻറെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിൻറെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.

Top News from last week.

Latest News

More from this section