119 രൂപയുടെ ഈ ഹോട്ടൽ ഓഹരി ഇനി കുതിക്കും; വിദഗ്ധർ പ്രവചിക്കുന്നത് 31% വൻ നേട്ടം!

ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ഓഹരിയായ ലെമണ്‍ട്രീ ഹോട്ടല്‍സിന് (Lemon Tree Hotels) ബൈ റേറ്റിംഗ് നല്‍കി ഐസിഐസിഐ സെക്യൂരിറ്റീസ് (ICICI Securities). വിനോദസഞ്ചാര മേഖലയിലെ ഉണര്‍വ് കമ്പനിക്ക് വലിയ സാധ്യതയാകുമെന്നാണ് പ്രവചനം. വിലകുറഞ്ഞ ഓഹരി എന്ന നിലയില്‍ നിക്ഷേപകര്‍ക്കിടിയില്‍ വലിയ ഡിമാന്‍ഡുള്ള താരമാണ് ലെമണ്‍ട്രീ. ഐസിഐസിഐ സെക്യൂരിറ്റീസ് പുറമേ മറ്റു ചില പ്രമുഖ ബ്രോക്കറേജുകളും ഓഹരിയില്‍ പ്രതീക്ഷ പങ്കുവച്ചിട്ടുണ്ട്. ഓഹരിയിലെ പ്രവചനങ്ങള്‍, അതിന്റെ കാരണങ്ങള്‍, ഓഹരിയുടെ പോസിറ്റീവും നെഗറ്റീവും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്.

​ബൈ റേറ്റിംഗ് നല്‍കാനുള്ള പ്രധാന കാരണങ്ങള്‍

വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വ് തന്നെയാണ് പ്രധാന കാരണം. ശക്തമായ ഒക്യുപന്‍സി നിരക്ക് കമ്പനി നേടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി ഹോട്ടലുകളിലെ റൂം ബുക്കിംഗില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഉപസ്ഥാപനമായ ഫ്‌ലവര്‍ ഹോട്ടല്‍സിന്റെ പുനഃസംഘടനയും, ഡീമെര്‍ജര്‍ സാധ്യതകളും മൂല്യം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

ഫ്‌ലവര്‍ ഹോട്ടല്‍സ് തലത്തില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഏകദേശം 2,600 കോടി രൂപ മൂലധനം ലഭ്യമാണ്. സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്കു പുറമേ, മാനേജ്മെന്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാധ്യതകള്‍ ഇരട്ടിയാക്കുന്നു.

​ഐസിഐസിഐ സെക്യൂരിറ്റീസ് പ്രവചനം

ഓഹരിക്ക് ബൈ റേറ്റിംഗ് ആണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിട്ടുള്ളത്. പുതിയ ലക്ഷ്യവില 156 രൂപയാണ്. ഇത് നിലവിലെ ഓഹരല വിലയായ 118 രൂപയില്‍ നിന്ന് ഏകദേശം 31% വളര്‍ച്ചാ സൂചിപ്പിക്കുന്നു. ബ്രോക്കറേജ് ഓഹരിക്ക് സ്‌റ്റോപ്പ് ലോസ് നിര്‍ദേശിക്കുന്നില്ലെങ്കിലും, ചരിത്രപരമായ കണക്കുകള്‍ പ്രകാരം 105 രൂപ ലെവല്‍ ശക്തമായ സപ്പോര്‍ട്ട് ലെവല്‍ ആയി പ്രവര്‍ത്തിക്കുന്നു. വരും വര്‍ഷങ്ങളില്‍ റൂം വാടക നിരക്കുകളിലും, ഓരോ റൂമില്‍ നിന്നുമുള്ള വരുമാനത്തിലും 10-15% വരെ വാര്‍ഷിക വളര്‍ച്ച ഐസിഐസിഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നു.

​പ്രധാന പോസിറ്റീവുകള്‍

കമ്പനിയുടെ അസറ്റ് ലൈറ്റ് മോഡലിലേക്കുള്ള മാറ്റം എടുത്തുപറയണം. പുതിയ ഹോട്ടലുകള്‍ സ്വന്തമായി പണിയുന്നതിന് പകരം, മാനേജ്മെന്റ് കരാറുകള്‍ വഴി നെറ്റ്വര്‍ക്ക് അതിവേഗം വര്‍ധിപ്പിക്കുകയാണ് മാനേജ്‌മെന്റ്. ഇത് റിസ്‌ക് കുറയ്ക്കുകയും, വരുമാനം അതിവേഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കടബാധ്യത കുറയ്ക്കാന്‍ ഇത് വലിയതോതില്‍ സഹായിക്കുന്നു.

ഇന്ത്യയിലെ മിഡ് സ്‌കെയില്‍, ഇക്കോണമി ഹോട്ടല്‍ രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി ലെമന്‍ട്രീ മാറുന്നു. ഇത് കമ്പനിയുടെ ഡിണമാന്‍ഡ് വര്‍ധിക്കാന്‍ കാരണമാകുന്നു. നേപ്പാള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കമ്പനി പുതിയ ലൈസന്‍സ് കരാറുകളിലൂടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

​പ്രധാന നെഗറ്റീവുകള്‍

ഉയര്‍ന്ന കടം തന്നെയാണ് പ്രധാന വെല്ലുവിളി. കമ്പനിയുടെ ഡെബ്റ്റ് ടു ഇക്വിറ്റി അനുപാതം1.44 ആണ്. ഇത് ഇന്‍ഡസ്ട്രി ശരാശരിയേക്കാള്‍ കൂടുതലാണ്. ഓഹരിയുടെ പിഇ അനുപാതം നിലവില്‍ ഉയര്‍ന്ന നിലവാരത്തിലാണെന്നതും കാണാതെ പോകരുത്. ഇത് നിലവില്‍ ഏകദേശം 32x- 52x പരിധിയിലാണ്. ഹോട്ടലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍, ജിഎസ്ടി നിരക്കുകള്‍ എന്നിവ കാരണം പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിക്കുന്നത് ലാഭക്ഷമതയെ ബാധിക്കാം.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുകളില്‍ പറഞ്ഞ വെല്ലുവിളികള്‍ക്ക് പുറമേ, കാലാവസ്ഥ വ്യതിയാനങ്ങളും ബിസിനസിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മണ്‍സൂണ്‍ കാലയളവിലും മറ്റും വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന സീസണല്‍ വ്യതിയാനങ്ങള്‍ കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടാക്കാം. ആഗോള സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം എന്നിവ സാധ്യതകള്‍ പരിമിതപ്പെടുത്താം. കോര്‍പ്പറേറ്റ് യാത്രകളും, ബിസിനസ് മീറ്റിംഗുകളും കുറയുന്നതും തിരിച്ചടിയാണ്. ഉപ സ്ഥാപനമായ ഫ്‌ലവര്‍ ഹോട്ടല്‍സിന്റെ ഡീമെര്‍ജര്‍ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

​മറ്റു വിദഗ്ധരുടെ പ്രവചനങ്ങള്‍

ഐസിഐസിഐ സെക്യൂരിറ്റീസ് മാത്രമല്ല ഓഹരിയില്‍ നേട്ടം വിലയിരുത്തുന്നത്. മോത്തിലാല്‍ ഓസ്വാള്‍, പ്രഭുദാസ് ലില്ലാധര്‍, നുവാമ വെല്‍ത്ത് തുടങ്ങിയവരും ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. വിശകലനവിദഗ്ധരുടെ ശരാശരി ലക്ഷ്യവില 157- 164 രൂപ റേഞ്ചിലാണ്. അതേസമയം മോത്തിലാല്‍ ഓസ്വാളിന്റെ ലക്ഷ്യവില 200 രൂപയാണെന്നത് വളരെ ശ്രദ്ധേയമാണ്.

​ലെമണ്‍ട്രീ ഹോട്ടല്‍സ്: ഒറ്റനോട്ടത്തില്‍

  • നിലവിലെ ഓഹരി വില: 119 രൂപ
  • നിലവിലെ വിപണിമൂല്യം: 9,241 കോടി
  • 52 വീക്ക് ഹൈ/ ലോ: 181 രൂപ/ 99.6 രൂപ
  • സ്‌റ്റോക്ക് പിഇ: 38
  • ബുക്ക്‌വാല്യൂ: 17.6 രൂപ
  • ഡിവിഡന്റ്: 0.00%
  • ആര്‍ഒസിഇ: 14%
  • ആര്‍ഒഇ: 19.4%
  • മുഖവില: 10 രൂപ

Top News from last week.