ഈ ലാർജ് ക്യാപ് ഓഹരി, അവസരം ഹ്രസ്വകാല നിക്ഷേപകർക്ക്

ചാർട്ടിൽ ഡബിൾ ബോട്ടം പാറ്റേൺ രൂപപെട്ടതിനു ശേഷം മാക്സ് ഹെൽത്ത് കെയർ ഓഹരിയിൽ ഇപ്പോൾ റിവേഴ്സൽ ട്രെൻഡിന്റെ സൂചനകൾ കാണിക്കുന്നു. ഹ്രസ്വ കാലയളവിൽ ഓഹരിയിൽ പൊസിഷൻ എടുക്കാമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.ഹോസ്പിറ്റൽ ഇൻഡസ്ട്രയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മാക്സ് ഹെൽത്ത്കെയർ. വിപണിയിൽ മുന്നേറ്റത്തിന്റെ പ്രവണത കാണുകയാണ് അനലിസ്റ്റുകൾ. നവംബർ മാസം ആദ്യം ഓഹരിയിൽ രൂപപ്പെട്ട ഡബിൾ ബോട്ടം പാറ്റേർണിൽ നിന്ന് തിരിച്ചു കയറിയിരുന്നു. 1050 രൂപയ്ക്ക് മുകളിലാണ് ഇത് പ്രകടമായിരുന്നത്.ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർക്ക് അടുത്ത 1, 2 മാസ കാലയളവിലേക്ക് ഓഹരി യിൽ പൊസിഷൻ എടുക്കാവുന്നതാണ്. ഓഹരി വില 1350 രൂപ വരെ ഉയരാനുള്ള സാധ്യതയുമുണ്ട് എന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ഈ വർഷം ജൂലൈ മാസത്തിലാണ് ഓഹരി 1314 രൂപയിലേക്ക് എത്തിയത്. എന്നാൽ പിന്നീട് ആമൊമെന്റം നില നിർത്താൻ ഓഹരിക്ക് സാധിച്ചില്ല. പിന്നീട് ഓഹരി 1160 രൂപയിലേക്ക് ഇടിഞ്ഞു. അതായത് 11 മാസത്തിന്റെ ഇടിവാണ് ഓഹരിയിൽ ഉണ്ടായത്.ഓഹരി അതിന്റെ പ്രധാന മൂവിങ് ആവറേജുകൾക്ക് താഴെയാണ് വ്യാപാരം ചെയുന്നത്. എങ്കിലും ഓഹരിക്ക് 1050 -1070 റേഞ്ചിൽ പിന്തുണ എടുത്തിട്ടുണ്ട്. ഒക്ടോബറിലും, നവംബറിലുമാണ് ഓഹരി പിന്തുണ എടുത്തത്. ഇതോടെ ഓഹരിയിൽ ഡബിൾ ബോട്ടം രൂപം കൊണ്ടു.
ഇതൊരു ബുള്ളിഷ് റിവേഴ്സൽ പാറ്റേൺ ആണ്. അതായത് ഓഹരിയിലുള്ള ഡൌൺ ട്രെൻഡ് അവസാനിച്ചുവെന്നും പുതിയ അപ് വാർഡ് മൊമെന്റം ഓഹരിയിൽ ഉണ്ടായേക്കും എന്നതിന്റെ സൂചനയാണ് ഇവിടെ ലഭിക്കുന്നത്.
പ്രൈസ് ആക്ഷൻ പരിശോധിച്ചാൽ ഓഹരി 5 ,100 ഡെയിലി മൂവിങ് ആവറേജിന്‌ താഴെയാണ് വ്യാപാരം ചെയ്യുന്നത്. എങ്കിലും 20 , 30 , 50 ,200 ഡി മൂവിങ് ആവറേജിന്‌ മുകളിലാണ് ഓഹരി തുടരുന്നത്.റിലേറ്റീവ് സ്ട്രെങ്ത് ഇന്ഡക്സ് 54 ആയാണ് തുടരുന്നത്. ആർ എസ് ഐ 54 ലാണ് ഉള്ളത്. ആർ എസ് ഐ 70 നു മുകളിൽ തുടർന്നാൽ ഓവർ ബോട്ട് സോണിനെയാണ് സൂചിപ്പിക്കുന്നത്. 30 നു താഴെ ഓവർ സോൾഡ് സോണിനെയും സൂചിപ്പിക്കുന്നു.

എം എ സി ഡി അതിന്റെ സെന്റർ, ഒപ്പം സിഗ്നൽ ലൈനിനു മുകളിലാണ് തുടരുന്നത്. ഇതും ബുള്ളിഷ് ട്രെൻഡിനെയാണ് സൂചിപ്പിക്കുന്നത്.
ഡെയിലി ചാർട്ടിൽ ഓഹരി 1060 -1070 രൂപയിലാണ് ഡിമാൻഡ് സോൺ തുടരുന്നത്. ഇത് ഓഹരിയിൽ ഉണ്ടാകുന്ന വില്പന സമ്മർദ്ദത്തെ മറികടക്കാൻ പാകത്തിലുള്ള ബയിങ് ഇന്ററസ്റ്റ് ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതായത് ഓഹരിയിലുണ്ടാകുന്ന ഡൗൺട്രെൻഡ് അവസാനിപ്പിച്ചു കൊണ്ട് കൂടുതൽ അപ്പ് ട്രെൻഡിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.

ഈ വർഷം ഏപ്രിൽ മാസത്തിൽ ഓഹരി 22 ശതമാനത്തിന്റെ റിട്ടേൺ ആണ് നൽകിയത്. ഈ കുതിപ്പും ഇപ്പോൾ പ്രകടമാകുന്ന ഒരു ഡൌൺ ട്രെന്റിന് ശേഷമാണ് ഉണ്ടായത്. ഓഹരി വില 52 ആഴ്ചയിലെ ഉയർന്ന നിലയിലേക്ക് എത്തിയതിനു ശേഷം അതിന്റെ മുന്നേറ്റത്തിൽ നിന്ന് തിരിച്ച ഇറങ്ങുകയും ലോവർ ഹൈ, ലോവർ ലോ പാറ്റേർണിൽ നെഗറ്റീവ് ട്രെൻഡ് രൂപപ്പെടുകയും ചെയ്തു.

വരും സെഷനുകളിൽ 1350 രൂപ ടാർഗറ്റ് വച്ച് കൊണ്ട് ഓഹരിയിൽ പൊസിഷൻ എടുക്കാമെന്നും വീക്കിലി ക്ളോസിങ് ബേസിസിൽ 1060 രൂപയ്ക്ക് താഴെ സ്റ്റോപ്പ് ലോസ് വക്കണം എന്നും അനലിസ്റ്റുകൾ ഓർമിപ്പിക്കുന്നു. ട്രേയ്ഡ് ബുൾ സെക്യുരിറ്റീസിന്റെ റീസേർച്ച് അനലിസ്റ്റ് ഭവിക്ക് പട്ടേലാണ് ഓഹരി നിർദേശിക്കുന്നത്.

Top News from last week.