ഈ ആഴ്ചത്തെ നക്ഷത്രഫലം: ഓരോ രാശിക്കാർക്കും കാത്തിരിക്കുന്നത് എന്ത്?


16-8-2026 മുതൽ 22-8-2026 വരെ ഉള്ള നക്ഷത്ര ഫലങ്ങൾ
മേടം രാശി: അശ്വതി , ഭരണി, കാർത്തിക. 15 നാഴിക

ചാരവശാൽ 4 ആം ഭാവത്തിൽ -വ്യാഴം , 12 ആം ഭാവത്തിൽ ശനി
ഈ ആഴ്ച അശ്വതി നക്ഷത്രക്കാർക്ക് നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. രോഗ മോചനവും, സുഖവും, സന്തോഷവും, സമ്പത്തിന്റെ വരവും, സല്ക്കാരത്തില് പങ്കുകൊള്ളാന് അവസരവും, നല്ല ആഹാരവും, ദാമ്പത്യ സുഖവും, സമ്മാന ലാഭവും, ഭാഗ്യവും, വസ്ത്രാധിലാഭാവും ഫലം, മനസ്സില് പുതിയവിചാരങ്ങള് ഉദിക്കുകയും ആവശ്യമുള്ളിടത്ത് പരസഹായം ലഭിക്കുകയും ചെയ്യും.
ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നത് ഉത്തമം
ഇടവം രാശി :കാർത്തിക 45 നാഴിക ,രോഹിണി, ,മകീര്യം 30 നാഴിക
ചാരവശാൽ 3 ആം ഭാവത്തിൽ വ്യാഴം 11 ആം ഭാവത്തിൽ ശനി
മനോ വിഷമവും, രോഗവും, ധന നഷ്ടവും, മാനഹാനിയും, ആള്ക്കാരുടെ വെറുപ്പ്, ദുഃഖം, ശരീര പീഡ, അധികവ്യയം എന്നിവ ഫലം.. സാമ്പത്തിക കാര്യങ്ങളിൽ അമിത ചിലവുകൾ കൃത്യമായി നിയന്ത്രിക്കണം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക..
നവഗ്രഹ ക്ഷേത്രത്തിൽ ശനീശ്വര പൂജ നടത്തുന്നത് ഉത്തമം
സ്ത്രീകൾ ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നത് ഉത്തമം
മിഥുനം രാശി : മകീര്യം 30 നാഴിക, തിരുവാതിര ,പുണർതം 45
ചാരവശാൽ 2- ആം ഭാവത്തിൽ വ്യാഴം 10 ആം ഭാവത്തിൽ ശനി
ലാഭങ്ങളും, സുഖ പ്രാപ്തിയും, ബന്ധു സമാഗമവും, നല്ല ആഹാരവും, സന്തോഷവും, നല്ല ആരോഗ്യവും, ധന ധാന്യ വസ്ത്രാദി ലാഭവും, കാര്യ വിജയവും, ഭൂമി ലാഭവും ഫലം. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സന്തോഷ നിമിഷങ്ങൾ പങ്കിടാൻ കഴിയും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മികവ് പുലർത്താനു കഴിയും.
കർക്കടകം രാശി :പുണർതം 15 നാഴിക ,പൂയം,ആയില്യം
ചാരവശാൽ ലഗ്നം ഭാവത്തിൽ വ്യാഴം 9 ആം ഭാവത്തിൽ ശനി
നക്ഷത്രക്കാർക്ക് സുഖവും, അഭീഷ്ട ലാഭം, കാര്യ വിജയം, നല്ല ആരോഗ്യവും, വിദേശ യാത്ര, നീതി കാര്യങ്ങളില് വിജയം, ഉദ്യോഗ ലാഭം, സര്ക്കാര് പ്രീതി, ഇഷ്ടസിദ്ധി. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.കുടുബ ക്ഷേത്രത്തിൽ ദീപാരാധന നടത്തുന്നത് ഉത്തമംഏകാദശിവൃതം എടുക്കുന്നത് ഉത്തമം
ചിങ്ങo രാശി :മകം പൂരം ഉത്രം 15 നാഴിക
ചാരവശാൽ 12ആം ഭാവത്തിൽ ഭാവത്തിൽ വ്യാഴം 8 ആം ഭാവത്തിൽ ശനി നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. നിങ്ങളുടെ കുടുംബപരമായ ജീവിതം സ്ന്തോഷപ്രദമായിരിക്കും. സര്ക്കാരില്നിന്നും ഉപദ്രവവും, വസ്ത്രാദി ലാഭവും, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം, ദൂരയാത്ര, രോഗങ്ങള്, ധാതുക്ഷയം, പണത്തിനു ബുദ്ധി മുട്ട്, ഉഷ്ണ രോഗങ്ങള്, അപമാനം, ബലക്ഷയം എന്നിവ ഫലം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക.ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം ചെയുന്നത് ഉത്തമം
കന്നി രാശി :ഉത്രം 45 നാഴിക, അത്തം ,ചിത്ര 30 നാഴിക
ചാരവശാൽ 11ആം ഭാവത്തിൽ വ്യാഴം 7ആം ഭാവത്തിൽ ശനി
ആര്യോഗ്യ പ്രയാസങ്ങൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോഗങ്ങള്, ദഹനകേട്, വഴക്ക്, ചിന്താകുലരായുള്ള ജീവിതം, വിഷഭയം, ഭക്ഷണ സുഖം, പ്രതീക്ഷിച്ചിരിക്കാത്ത സംഭവങ്ങള്, വിദേശവാസം, കാര്യതടസ്സം, സ്ഥാന ചലനം, കടം, മാനഹാനി, പനി, മുറിവുകള്, ധന നഷ്ടം.
ശനിദോഷ നിവാരണ പുജ ചെയുന്നത് ഉത്തമം-ശനീശ്യരക്ഷേത്രത്തിൽ
തുലാവാം രാശി :ചിത്ര30 നാഴിക ,ചോതി ,വിശാഖം 45 നാഴിക
ചാരവശാൽ 10ആം ഭാവത്തിൽ വ്യാഴം 6 ആം ഭാവത്തിൽ ശനി
ഈ ആഴ്ച എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.. ധന ലാഭം, വാഹന സുഖം, യശസ്സ് വര്ദ്ധിക്കും, മന:ശാന്തി, ഭോജന സുഖം, ദാമ്പത്തിക സുഖം.
വൃശ്ചികം രാശി :വിശാഖം, അനിഴം, തൃക്കേട്ടക
ചാരവശാൽ 9ആം ഭാവത്തിൽ വ്യാഴം 5ആം ഭാവത്തിൽ ശനി
ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ഈ ആഴ്ച ലാഭങ്ങള്, നല്ല ആരോഗ്യം, ധന ലാഭം, യശസ്സ്, ആനന്ദ പ്രാപ്തി, സ്ത്രീ സമാഗമം, ശത്രു പരാജയം, ഗൃഹ സുഖം, രോഗ മുക്തി, വസ്ത്രാഭരണ ലാഭം, പ്രശസ്തി, ആനന്ദം, നല്ല വിചാരങ്ങള് എന്നിവ ഫലം.
ധനു രാശി :മൂലം,പൂരാടം ,ഉത്രാടം 15 നാഴിക
ചാരവശാൽ 8ആം ഭാവത്തിൽ വ്യാഴം 4 ആം ഭാവത്തിൽ ശനി
ഈ വാരം മാര്ഗ്ഗ വിഘ്നം, പരാജയം, മനസമാധാനം ഇല്ലായ്മ. അത്യാഗ്രഹം, ധന നാശം, വായു കോപം, വാത രോഗങ്ങള്, തല വേദന,മറ്റു രോഗങ്ങള്, മാനസ്സിക ദുഃഖം, സമയം തെറ്റി ആഹാരം കഴിക്കല്, പാവപ്പെട്ടവരില് ദയവ്, ശത്രു പീഡ, സന്താന ദുഃഖം, വേണ്ടാത്ത ആഗ്രഹങ്ങള്, ജനങ്ങളുമായിഅഭിപ്രായ വ്യത്യാസം.. ശനിദോഷ നിവാരണ പൂജ ചെയുന്നത് ഉത്തമം.
മകരം രാശി :ഉത്രാടം 45 നാഴിക ,തിരുവോണം ,അവിട്ടം 30 നാഴിക
ചാരവശാൽ 7 ആം ഭാവത്തിൽ വ്യാഴം 3 ആം ഭാവത്തിൽ ശനി
ഈ ആഴ്ച ബന്ധു വിരോധം , മനചാഞ്ചല്യം, വയറു വേദന, കാര്യ വിഘ്നം, നിദ്ര വിഘ്നം, ആഹാരത്തില് അവ്യവസ്ഥ, ജലഭയം, ശത്രു വര്ദ്ധന, പണത്തിന് ഞെരുക്കം, ജ്വരം, രക്ത രോഗം, ഉദര രോഗം, സ്ഥാന ചലനം, ബന്ധുക്ലേശം.. ശിവക്ഷേത്രത്തിൽ ശ്രീരുദ്രാഭിഷേകം നടത്തുന്നത് ഉത്തമം
കുംഭം രാശി :അവിട്ടം30 നാഴിക,ചതയം ,പൂരാട്ടാത്തി 45 നാഴിക
ചാരവശാൽ 6 ആം ഭാവത്തിൽ വ്യാഴം 2 ആം ഭാവത്തിൽ ശനി
ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ധന ലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രു പരാജയം, മന:സ്സന്തോഷം, ധൈര്യം, സ്ത്രീ സമ്പര്ക്കം, പ്രവര്ത്തി വിജയം, നല്ല ആഹാരം, വസ്ത്രലാഭം, കാര്യവിജയം, സുഖം, ആഭരണ ലാഭം,. ഭഗവതി ക്ഷേത്രത്തിൽ ദീപാരാധ ചെയുന്നത് ഉത്തമം
മീനം രാശി :പൂരാട്ടാത്തി 15 നാഴിക,ഉത്രട്ടാതി ,രേവതി
ചാരവശാൽ 5 ആം ഭാവത്തിൽ വ്യാഴം ലഗ്നo ഭാവത്തിൽ ശനി
ഈ ആഴ്ച നിങ്ങളുടെ മനോ വിഷമം, നേത്ര രോഗം, ധനഹാനി, ബലക്ഷയം, മനസ്സമാധാനമില്ലായ്മ, കാര്യപരാജയം, കടുത്ത വാക്കുകള്, പൊതുജന സംസര്ഗ്ഗം, സര്ക്കാരില് ഭയം, കള്ളന്മാരെ പറ്റി ഭയം, അജ്ഞാത ഭയം.
ശനിദോഷ നിവാരണ പൂജ ചെയുന്നത് ഉത്തമം,
ഏകാദശിവൃതം എടുക്കുന്നത് ഉത്തമം
ജ്യോൽസർ : രാജേഷ് കൊയ്യോട്









