വീണ ചേച്ചിയെ വേട്ടയാടിയവരേ…ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

 

മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണാ വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വീണ നിരന്തരം വേട്ടയാടപ്പെട്ടപ്പോൾ ഐക്യപ്പെടാൻ ഒരു സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ വിമർശനം. വീണയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് ആര്യ രാജേന്ദ്രന്റെ കുറിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വീണ ചേച്ചി…
ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സ്ത്രീകളിൽ ഒരാളാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിന്റെ പേരിലും,മന്ത്രി മുഹമ്മദ് റിയാസിന്റെ ജീവിത പങ്കാളിയായതിന്റെ പേരിലും ഇവർ ആക്രമിക്കപ്പെട്ടു.

യാതൊരു നീതിബോധവുമില്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും ഇവരെ വേട്ടയാടിയപ്പോൾ ഐക്യദാർഢ്യപ്പെടാൻ പല സ്ത്രീപക്ഷ തത്വചിന്തകരേയും കണ്ടില്ല എന്ന് മാത്രമല്ല അവരോട് ഐക്യദാർഢ്യപ്പെട്ടാൽ,പിന്തുണച്ചാൽ,അനുകമ്പ കാണിച്ചാൽ,പരിഹസിക്കപ്പെടുമെന്ന ഭയത്താൽ പലരും പ്രതികരിച്ചുമില്ല.

വേട്ടയാടിയവരേ ഈ സ്ത്രീയ്ക്കും നീതി വേണ്ടേ?

Top News from last week.

Latest News

More from this section