ഇടതു ഭരണത്തിൽ വാഴ്സിറ്റികളിൽ രാഷ്ട്രീയ നിയമനം നേടിയവർ സ്ഥാനം രാജിവെയ്ക്കണം – ഫെഡറേഷൻ* 

കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ വിവിധ സർവകലാശാലാ ഭരണസമിതികളിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്‌ത അംഗങ്ങളും, ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ രാഷ്ട്രീയ നിയമനം നേടിയ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരും പദവികൾ രാജിവയ്ക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആവശ്യപ്പെട്ടു. ഇടതുപക്ഷ സഹയാത്രികരായി രാഷ്ട്രീയ നിയമനം കരസ്ഥമാക്കിയവർക്ക് സ്വയം പുറത്തുപോകാൻ ഇപ്പോൾ അവസരമുണ്ട്.

 

ഭരണമാറ്റത്തെതുടർന്ന് കാലടി സർവകലാശാലാ രജിസ്ട്രാർ ഡോ. മോത്തി ജോർജ് രാജിവെച്ച നടപടി സ്വാഗതാർഹമാണ്. ഇതേ മാതൃക മറ്റുള്ളവരും അനുവർത്തിച്ചു ജനവിധി മാനിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ എസ് ജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷക്കാലമായി ജീവനക്കാരെയും സർവകലാശാലകളെയും തകർത്ത ഇടതു ഭരണത്തിന് ജനം ബാലറ്റിലൂടെ നൽകിയ തിരിച്ചടിയാണ് ഈ ജനവിധി എന്നും നേതാക്കൾ പറഞ്ഞു.

Top News from last week.

Latest News

More from this section