എന്നെ കുടുക്കിയവർ നിയമനത്തിന് മുന്നിൽ വരും’, പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; 2 കിലോ സ്വർണം കൈവശപ്പെടുത്തിയെന്ന് എസ്‌ഐടി അറസ്റ്റ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ എസ്‌ഐടിയുടെ കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. രണ്ടു കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോർട്ടിലുള്ളത്. ഇതിനിടെ, കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെയാണ് പോറ്റി പ്രതികരിച്ചത്. എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിൽ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേർന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്.

Top News from last week.

Latest News

More from this section