ആരാധനാലയങ്ങളിൽ പോകുന്നത് വർഗ്ഗീയമാണെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഭാരതീയ സംസ്കാരം ഉൾക്കൊള്ളാനുള്ള ത്രാണിയില്ലെന്ന് മനസ്സിലാക്കണം – എ.എം ജയചന്ദ്ര വാര്യർ

ആരാധനാലയങ്ങളിൽ പോയി ചന്ദനക്കുറിയണിയുന്നതും, കുരിശ് വരക്കുന്നതും, നിസ്ക്കരിക്കുന്നതും വർഗ്ഗീയതയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഭാരതീയ സംസ്കാരം ഉൾക്കൊള്ളാൻ ഉള്ള ത്രാണിയില്ലാത്തവരുടെ താണ് . ഭാരതത്തിൻ്റെ സംസ്കാര പാരമ്പര്യത്തിൻ്റെ അടിസ്ഥാനം ഭക്തി വിശ്വാസമാണ്. വിവിധ ഭക്തി വിശ്വാസങ്ങളുള്ളവരുടെ അഭിപ്രായ സമന്വയം ആണ് ഭാരതത്തിലെ മൈത്രീ ഭാവം നിലനിർത്തുന്നത്. .എല്ലാ വിഭാഗങ്ങളോടും ഒരുപോലെ സ്നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ വിജയമെന്നും ജനാധിപത്യ പാർട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കണം.
ആരെയും അധികം പുകഴ്ത്താതെയും അധികം ഇകഴ്ത്താതെയും സമഭാവനയോടെ കാണാൻ കഴിയുമ്പോഴാണ് ജനാധിപത്യ സമ്പ്രദായത്തിന് പൂർണ്ണ വിജയം ഉണ്ടാവുക.

എ.എം.ജയചന്ദ്ര വാര്യർ
ഫോൺ : 9961463813

Top News from last week.