ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ചാലയിൽ എണ്ണുക അഞ്ച് മണ്ഡലങ്ങളിലെ വോട്ടുകൾ

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ വോട്ടുകൾ എണ്ണുക മൂന്നു കേന്ദ്രങ്ങളിൽ.
കണ്ണൂർ ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് (ചിൻടെക്),  തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലാണ് മെയ്‌ നാലിന് വോട്ടെണ്ണുക.അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളാണ് ചാല ചിന്മയ ഇൻസ്റ്റിറ്റ്യൂട്ടിൽ എണ്ണുക.പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ വോട്ടുകൾ
തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടുകൾ തലശ്ശേരി ബ്രണ്ണൻ കോളേജിലും എണ്ണും.വോട്ടെണ്ണൽ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്ട്രോങ്ങ്‌ റൂമുകളും ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ 9 ന് വോട്ടെടുപ്പ് കഴിഞ്ഞാലുടൻ വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്തു സ്ട്രോങ്ങ്‌ റൂമിലേക്ക് മാറ്റും.തുടർന്ന്മെയ് നാലുവരെ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ സൂക്ഷിക്കും.

തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ:

തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ അതാത് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക്‌ വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം.

പയ്യന്നൂർ നിയമസഭാമണ്ഡലം-ജിവിഎച്ച്എസ്എസ് പയ്യന്നൂർ.

കല്യാശ്ശേരി-ഗവ. ഗേൾസ് എച്ച്എസ്എസ് മാടായി.

തളിപ്പറമ്പ്- ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്.

ഇരിക്കൂർ-ഗവ. എച്ച്എസ്എസ് കുറുമാത്തൂർ.

അഴീക്കോട്-കെഎംഎം ഗവ. വിമൻസ് കോളേജ് കണ്ണൂർ.

കണ്ണൂർ-ജിവിഎച്ച്എസ്എസ് കണ്ണൂർ.

ധർമ്മടം- ജിഎച്ച്എസ്എസ് പാലയാട്.

തലശ്ശേരി- ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി.

കൂത്തുപറമ്പ്- നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്.

മട്ടന്നൂർ- മട്ടന്നൂർ എച്ച്എസ്എസ്.

പേരാവൂർ-സെന്റ് ജോസഫ്സ് എച്ച്എസ് തുണ്ടിയിൽ.

Top News from last week.

Latest News

More from this section