Friday, October 9, 2026
India

ന്യൂഡൽഹിയിൽ മൂന്ന് ദിവസത്തെ ബ്രിക്സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിന് തുടക്കം

Advertisement
Advertisement

ന്യൂഡൽഹിയിൽ മൂന്ന് ദിവസത്തെ ബ്രിക്സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിന് തുടക്കം

Advertisement

ന്യൂഡൽഹിയിൽ മൂന്ന് ദിവസത്തെ ബ്രിക്സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിന് തുടക്കമായി. ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും ചീഫ് ജസ്റ്റിസുമാരും സുപ്രീം കോടതികളുടെ പ്രസിഡന്റുമാരും മുതിർന്ന ജുഡീഷ്യൽ നേതാക്കളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.

ഫോറത്തിന്റെ ഭാഗമായി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ പ്രതിനിധി സംഘങ്ങളുടെ മേധാവികളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.

റഷ്യ, ചൈന, യുഎഇ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായാണ് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയത്. നീതിന്യായ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങളും മികച്ച രീതികളും പങ്കുവെക്കുന്നതിനും ഫോറം വേദിയാകും.

Advertisement
Advertisement
Advertisement
Advertisement
Advertisement