അപകടമുണ്ടായ തേവലക്കര ഹൈസ്‌കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എബിവിപിയും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിമാര്‍ക്ക് നേരെ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം നാളെ സംസ്‌കരിക്കും.
അപകടമുണ്ടായ തേവലക്കര ഹൈസ്‌കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എബിവിപിയും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിമാര്‍ക്ക് നേരെ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.രാവിലെ 10 മണിക്ക് തേവലക്കര സ്‌കൂളില്‍ പൊതു ദര്‍ശനം നടക്കും.
അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റില്‍ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവില്‍ തുര്‍ക്കിയിലുള്ള സുജ തുര്‍ക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയര്‍വേസില്‍ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തില്‍ എത്തിയതിനു ശേഷം 19ന് പുലര്‍ച്ചെ 01.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടില്‍ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേസമയം മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.









