Advertisement
Advertisement
Monday, November 16, 2026
Technology

ഇന്ത്യയുടെ സ്വന്തം എഐ ശേഷി ശക്തിപ്പെടുത്താൻ മൂന്ന് പുതിയ ഫൗണ്ടേഷൻ മോഡലുകൾ പുറത്തിറക്കി  

Advertisement
Advertisement

 

Advertisement

ന്യൂഡൽഹി: രാജ്യത്തെ തദ്ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യഎഐ മിഷനു കീഴിൽ മൂന്ന് പുതിയ എഐ ഫൗണ്ടേഷൻ മോഡലുകൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. സോക്കറ്റ് ലാബ്‌സിന്റെ ‘ഏക-1’ (EKA-1), സെന്റൈക്യുവിന്റെ (ZenteiQ) ‘ധീർ 2ബി’, ‘ധീർ 5ബി’ എന്നിവയാണ് പുറത്തിറക്കിയത്.

 

മോഡലുകളുടെ പൊതുവിതരണം രാജ്യത്ത് ശക്തവും തന്ത്രപ്രധാനവുമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു. സൈബർ സുരക്ഷ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇവയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഉൽപ്പാദനക്ഷമതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്റർനെറ്റ് ബന്ധമില്ലാത്ത സുരക്ഷിത സംവിധാനങ്ങളിലും (Air-gapped environments) ഈ മോഡലുകൾ വിന്യസിക്കാനാകുമെന്നത് സംരംഭക മേഖലയിലും സുരക്ഷാ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

26.3 ബില്യൺ പാരാമീറ്ററുകളുള്ള ഏക-1 മോഡൽ ഏകദേശം 7.5 ട്രില്യൺ ടോക്കണുകൾ ഉപയോഗിച്ചാണ് പരിശീലിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷിന് പുറമെ ഭരണഘടന അംഗീകരിച്ച 22 ഇന്ത്യൻ ഭാഷകളിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഈ മോഡൽ ഗണിതം, കോഡിങ്, യുക്തിചിന്ത, സ്വയം പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രൂപകൽപ്പന ചെയ്തതാണ്.

 

ധീർ 2ബി, ധീർ 5ബി മോഡലുകൾ ഇന്റർനെറ്റ് സൗകര്യം പരിമിതമായ സാഹചര്യങ്ങളിലും രേഖകളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ, വിവരശേഖരണം, ഓട്ടോമേഷൻ, പൗരസേവനങ്ങൾ എന്നിവ സാധ്യമാക്കും. പ്രതിരോധം, സർക്കാർ, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇവ പ്രയോജനപ്പെടുത്താനാകും.

Advertisement
Advertisement
Advertisement